
ന്യൂഡല്‍ഹി; ഒളിംപിക് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ വിമര്‍ശനവുമായി ഗുസ്തി ഫെഡറേഷന് മുന്‍ മേധാവിയും ബിജെപി നേതാവുമായി ബ്രിജ് ഭൂഷണ്ഒളിംപിക്സില് പങ്കെടുക്കാന്‍ വിനേഷ് ഫോഗട്ട് തട്ടിപ്പ് കാണിച്ചുവെന്നും അതിന് ദൈവം കൊടുത്ത ശിക്ഷയാണ് മെഡല്‍ നഷ്ടമായതെന്നും മുന്‍ എം പി പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് വിമര്‍ശനം.
ഒരു താരത്തിന് ഒരേ ദിവസം രണ്ട് ഭാരോദ്വഹന വിഭാഗങ്ങളില്‍ ട്രയല്‍സ് ചെയ്യാന്‍ കഴിയുമോയെന്നും ഭാരം നിര്‍ണയിച്ചതിന് ശേഷം അഞ്ച് മണിക്കൂര്‍ ട്രയല്‍സ് നിര്ത്തിവെക്കാമോയെന്നും ബ്രിജ് ഭൂഷണ് ചോദിച്ചു. ട്രയല്‍സ് പൂര്‍ത്തിയാക്കാതെയാണ് ബജ്രംഗ് പുനിയ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തതെന്നും ബിജെപി നേതാവ് ആരോപിച്ചു.






