ജീവതത്തില്‍ പലപ്പോഴും അപ്രതീക്ഷിതമായ കാര്യങ്ങള്‍ നമ്മുക്ക് അഭിമുഖീകരിക്കേണ്ടിവരാറുണ്ട്. എന്നാല്‍ ഇത്തരം ഒരു സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നിസ്സഹായരായി പോകുന്ന നിരവധി ആളുകളുണ്ട്. പലരും ഇതുപോലെയുള്ള തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് പതിവാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ തനിക്ക് നേരിടേണ്ടിവരുന്ന ഒരു അസാധാരണ കാര്യത്തെക്കുറിച്ച് റെഡ്ഡിറ്റില്‍ പങ്കുവച്ചിരിക്കുകയാണ് ഇവിടെ ഒരു യുവതി. ഇത് കേട്ട് പലരും ഞെട്ടിയെന്ന് തന്നെ പറയാം.
സംഭവം എന്താണന്നല്ലേ? രണ്ട് വര്‍ഷത്തോളം താന്‍ പ്രണയിക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തത് തന്റെ അര്‍ദ്ധ സഹോദരനോട് ഒപ്പമായിരുന്നെന്നാണ് യുവതി റെഡ്ഡിറ്റില്‍ കുറിച്ചത്. താന്‍ നേരിടുന്ന പ്രതിസന്ധിയില്‍ നിന്നും തിരിച്ച് വരാന്‍ യുവതി സമൂഹ മാധ്യമ ഉപയോക്താക്കളടെ സഹായം തേടി. 'എന്റെ കാമുകന് ദീര്ഘകായമായി എനിക്ക് നഷ്ടപ്പെട്ട അര്ദ്ധസഹോദരനാണെന്ന് ഞാന്‍ കണ്ടെത്തി' എന്ന തലക്കെട്ടോടയാണ് യുവതി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തെ ഡേറ്റിംഗിന് ഒടുവിലാണ് കാമുകന്റെ മാതാപിതാക്കളെ കാണാന്‍ തീരുമാനിച്ചത്. അവന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ അമ്മ പഴയ ആല്‍ബം കാണിച്ചു. അതിന്റെ ഒരു ചിത്രത്തില്‍ അവന്റെ അമ്മയോടൊപ്പം തന്റെ അച്ഛനെ കണ്ട് താന്‍ ഞെട്ടിയെന്നായിരുന്നു യുവതി എഴുതിയത്. തന്റെ കാമുകന്റെ അച്ഛനും തന്റെ അച്ഛനും ഒന്നാണെന്നും തങ്ങള്‍ അര്‍ദ്ധ സഹോദരങ്ങളാണെന്നും അറിഞ്ഞപ്പോള്‍ താന്‍ അടിമുടി തകര്‍ന്ന് പോയി. ഒപ്പം ഈ വാര്‍ത്ത അവനോട് എങ്ങനെ പറയണമെന്ന് തനിക്ക് അറിയില്ലെന്നും യുവതി കുറിച്ചു.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ യുവതിയുടെ കുറിപ്പിനോട് ചിലര്‍ തമാശയായി പ്രകരിച്ചപ്പോള് മറ്റ് ചിലര്‍ വളരെ സീരിയസായാണ് പ്രതികരിച്ചത്. ചിലര്‍ യുവതിയുടെയും കാമുകന്റെയും ഡിഎന്‍എ ടെസ്റ്റ് നടത്തിയ ശേഷം മാത്രം ഇത്തരമൊരു കാര്യം ഉറപ്പിക്കാവൂ എന്ന് യുവതിയെ ഉപദേശിച്ചു. മറ്റ് ചിലര്‍ യുവതിയോട് സഹാതാപം പ്രകടിപ്പിച്ചു. ഇത്തരമൊരു സംഭവം അവളുടെയോ കാമുകന്റെയോ തെറ്റല്ലെന്നും എന്നാല്‍ ഇരുവരുടെയും ജീവിതം വിവാഹത്തിലേക്ക് കടക്കുന്നത് മൂലം കുട്ടികളുണ്ടാവുകയാണെങ്കില്‍ അവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി. നിരവധി പേരാണ് യുവതിയുടെ കുറിപ്പിന് താഴെ അവളെ ആശ്വസിപ്പിക്കാനെത്തിയത്.

I Found Out My Boyfriend is My Long-Lost Half-Brother
byu/Weak-Activity9208 instories

Comments