
കൊച്ചി ; നടന് വിനായകന് ഹൈദരാബാദില്‍ പോലീസ് കസ്റ്റഡിയില്‍. ഹൈദരാബാദിലെ വിമാനത്താവളത്തില്‍ നടന്ന വാക്കുതര്‍ക്കത്തിനെ തുടര്‍ന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്.വിനയകന് ഇപ്പോളുള്ളത് ആര്‍ജി ഐ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനിലാണ്.വിനായകന് മദ്യലഹരിയിലാണെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയില്‍ നിന്നും ഹൈദരാബാദിലെത്തിയതായിരുന്നു വിനായകന്. അവിടെ നിന്നും ഗോവയ്ക്ക് വിനായകന് കണക്ഷന് ഫ്ലൈറ്റ് ഉണ്ടായിരുന്നു.
ഹൈദരാബാദ് വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ട്രാന്‍സ്ഫര്‍ ഏരിയയില്‍ വിനായകന് മദ്യപിച്ച് ബഹളം വെച്ചു. വിമാനത്താവളത്തിന് അകത്ത് വലിയ ബഹളവും പ്രശ്നവും ഉണ്ടായതോടെ സിഐഎസ്എഫ് ഇടപെട്ടു. ഇവരുമായി വിനായകന് വാക്ക് തര്‍ക്കം ഉണ്ടായി. ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് ഹൈദരാബാദ് പൊലീസിന് കൈമാറുകയായിരുന്നു. വിനായകനെ ഉടന്‍ വൈദ്യപരിശോധനക്ക് കൊണ്ട് പോകുമെന്ന് പൊലീസ് അറിയിച്ചു. തന്നെ സിഐഎസ്എഫ് മര്‍ദിച്ചുവെന്ന് വിനായകന് ആരോപിച്ചു.






