
മൃഗങ്ങളും പക്ഷികളും തമ്മിലുള്ള ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിമാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. വീഡിയോ യൂട്യൂബില്‍ പങ്കുവച്ചിരിക്കുന്നത് Latest Sightings എന്ന അക്കൗണ്ടില്‍ നിന്നാണ്.
പ്രകൃതിയില്‍ നിന്നുള്ള ഇതുപോലുള്ള അനേകം രസകരവും കൗതുകകരവുമായ കാഴ്ചകള്‍ ഈ അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെടാറുണ്ട്. ഈ വീഡിയോയില്‍ കാണുന്നതും കൗതുകകരമായ ഒരു കാഴ്ച തന്നെയാണ്. ഓരോ ജീവിക്കും താന്‍ കഷ്ടപ്പെട്ട് പിടികൂടിയ ഇര വളരെ പ്രധാനപ്പെട്ടതാണ്. അത് മറ്റൊരു ജീവിക്കും അവ നല്‍കില്ല.
അതുപോലെ, ഇവിടെ ഒരു മുതല ഒരു ഇരയെ പിടികൂടിയിട്ടുണ്ട്. ആ ഇരയെ അത് തന്റെ വായിലാക്കി ഭക്ഷണമാക്കാന്‍ പോവുകയാണ്. എന്നാല്‍, ആ സമയത്താണ് ഒരു പരുന്ത് വന്ന് ആ ഇരയെ കൈക്കലാക്കാന്‍ നോക്കുന്നത്. പരുന്ത് വെള്ളത്തിലേക്ക് പറന്നിറങ്ങിയ ശേഷം മുതലയുടെ വായില്‍ നിന്നും ആ ഇരയെ തട്ടിയെടുത്ത് പറക്കുന്നത് കാണാം. എന്നാല്‍, മുതല അതങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. അത് പരുന്തിന്റെ പിന്നാലെ പോകുന്നത് കാണാം.
എന്നാല്‍ പെട്ടന്ന് പരുന്ത് ഇരയേയും അവിടെയിട്ടിട്ട് പോകുന്നതാണ് പിന്നെ കാണുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. അനവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'പരുന്തിന് ഭാഗ്യമുണ്ട്, അല്ലെങ്കിലത് മുതലയുടെ അടുത്ത ഭക്ഷണമായി മാറിയേനെ' എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്. മറ്റൊരാള്‍ കമന്റ് നല്‍കിയത് 'പരുന്ത് മുതലയുടെ ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു' എന്നാണ്.






