
സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ വാരിക്കൂട്ടാനും ആരാധകരെ സമ്പാദിക്കാനുമെല്ലാം എന്ത് സാഹസികതയ്ക്കും മുതിരുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ അന്നന്നത്തേക്കുള്ള അന്നത്തിനായി ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന നിരവധി ആളുകളുണ്ട്. ഇതിന് ഉദാഹരണമാണ് നാട്ടിന് പുറങ്ങളില്‍ എത്തുന്ന സൈക്കിള്യജ്ഞക്കാരും സര്ക്കസുകാരമെല്ലാം. ഇപ്പോഴിതാ ഇത്തരത്തിലൊരു പ്രകടനത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
@official_satym_bharti എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രകടനം നടത്തുണ്ണ യുവാവിന്റെ തന്റെ അക്കൗണ്ടാണ് ഇതെന്നാണ് മനസ്സിലാക്കുന്നത്. വീഡിയോയില്‍ യുവാവ് നടത്തുന്ന ക്രപടനം കാണാന്‍ എത്തിയിരിക്കുന്ന ആളുകളെയും കാണാം. നിരവധിപ്പേരാണ് യുവാവിന്റെ പ്രകടനം കാണുന്നതിന് വേണ്ടി ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തില്‍ യുവാവ് സൈക്കിളില്‍ നിന്ന് നിലത്ത് നിന്നും പൈസ് എടുക്കുന്നതാണ്. അത് പിന്നീട് വസ്ത്രത്തില്‍ തിരുകുന്നതും കാണാം. പിന്നീട് ഇരുകൈകളും വിട്ടശേഷം സൈക്കിളില്‍ ചുറ്റുന്നതാണ് കാണുന്നത്. അതും കൈകള്‍കൊണ്ട് ആംഗയമൊക്കെ കാണിച്ച് നൃത്തം വയ്ക്കുന്നത് പോലെയാണ് യുവാവിന്റെ സഞ്ചാരം. നിരവധിപ്പേരാണ് യുവാവിന്റെ പ്രകടനം കാണുന്നതിനായി അവിടെ തടിണച്ച് കൂടിയിരിക്കുന്നത്.
വീഡിയോ കാണുമ്പോള്‍ ഇന്നത്തെ കാലത്തും ഇത്തരം പ്രകടനങ്ങള്‍ കാണുന്നതിന് ഇത്രയധികം ആളുകളോ എന്ന് നമ്മള് അതിശയിച്ച് പോകും. എന്തായാലും യുവാവിന്റെ പ്രകടനം ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് തോന്നുന്നത്. നിരവധിപ്പേരാണ് യുവാവ് പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതാണ് യഥാര്‍ത്ഥ കഴിവ് എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്. ഇതേ അക്കൗണ്ടില്‍ സൈക്കിളുമായി നടത്തുന്ന മറ്റ് അനേകതം സാഹസികപ്രകടനങ്ങളും വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്.






