
കണ്ണൂര്‍ ; ഓണത്തിന് പപൂക്കളം ഇടുകയെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ ഈ ഓണക്കാലത്ത് വെറൈറ്റിയായുള്ള പൂക്കളം കണ്ടാലോ. പള്ളിക്കുന്നിലെ നീന്തല്‍ക്കാരുടെ കൂട്ടായ്മയാണ് വ്യത്യസ്തമായ ഓണപ്പൂക്കളം ഒരുക്കിയിരിക്കുന്നത്. നീന്തല്ക്കാരയതിനാല് തന്നെ കുളത്തിലാണ് പൂക്കളമിട്ടിരിക്കുന്നത്.
ഓണാഘോഷത്തിന്റെ ഭാഗമായി വിശാലമായ തയ്യില്‍ കുളത്തിന്റെ മധ്യത്തിലാണ് തെര്‍മോകോള്‍ ബോര്‍ഡില്‍ ഇവര്‍ പൂക്കളമൊരുക്കിയത്. ഇതിനൊപ്പം കുളത്തില്‍ നിന്നുതന്നെ കമ്പവലിയും വിവിധ ഓണക്കാല കലാ മത്സരങ്ങളും നടത്തി ചടങ്ങിന് ആവേശമേറ്റി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.
ഓണസദ്യയൊരുക്കിയും മധുരം വിതരണം ചെയ്തും ഓണാഘോഷം ഗംഭീരമാക്കിയാണ് നീന്തല്‍ക്കാരുടെ സംഘം പിരിഞ്ഞത്. കണ്ണൂര്‍ നഗരത്തിലെ ഏറ്റവും വലിയ കുളങ്ങളിലൊന്നാണ് തയ്യിലേത്.






