
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവം കൊടിയിറങ്ങി. കലോത്സവ നഗരി മുഴുവന്‍ വ്യത്തിയാക്കാനുള്ള ശ്രമത്തില്‍ ഡിവൈഎഫ്ഐയും പിന്നാലെ ഇറങ്ങി. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കലോത്സവനഗരി ശുചിയാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ബ്ലോക്ക് കമ്മിറ്റികളെയാണ് നിയോഗിച്ചിരിക്കുന്നത്.

പ്രധാന വേദിയായ നിള വൃത്തിയാക്കാനായി മാത്രം ഇരുന്നൂറോളം പ്രവര്‍ത്തകരാണ് ഇറങ്ങിയിരിക്കുന്നത്. ചുവന്ന മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ഇവര്‍ എത്തിയത്. ഓരോ വേദികളും ഓരോ ബ്ലോക്ക് കമ്മിറ്റിക്കായി തിരിച്ച് നല്‍കിയിരിക്കുകയാണ്.







Comments