
വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്തത ഉണ്ര്ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇതില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന വീഡിയോകള്‍ കാണാന്‍ പ്രത്യേക ഭംഗിയാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനംകവര്ന്നിരിക്കുന്നത്.
@panteleenko_svetlana എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു മനുഷ്യനും ഒരു കരടിയുമാണുള്ളത്. റഷ്യയില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത് എന്നാണ് പറയുന്നത്. ഈ മനുഷ്യനും കരടിയും തമ്മിലുള്ള അടുപ്പത്തിന്റെ ആഴം കാണിക്കുന്നതാണ് വീഡിയോ. മനുഷ്യന് നിലത്ത് കിടക്കുന്നതാണ് കാണുന്നത്. അടുത്ത് തന്നെ ഒരു കരടിയും ഇരിക്കുന്നുണ്ട്. ഇയാള്‍ തണ്ണിമത്തന് കരടിക്ക് തിന്നാന്‍ കൊടുക്കുന്നതും വീഡിയോയില്‍ കാണാം. മുറിച്ച തണ്ണിമത്തനുകള്‍ ഓരോ കഷ്ണമായി ഇയാള്‍ കരടിയുടെ വായില്‍ വച്ച് കൊടുക്കുന്നു. കരടി അത് കഴിക്കുന്നതും കാണാം.
വളരെ കാലമായി തമ്മില്‍ പരിചയമുള്ളത് പോലെയാണ് മനുഷ്യന്റെയും കരടിയുടെയും ഇടപെടല്‍. ഇയാളുടെ പെറ്റായി വളര്‍ത്തുന്ന കരടിയാണ് ഇതെന്നാണ് കരുതുന്നത്. വളരെ പെട്ടന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. വളരെ രസകരമായ വീഡിയോയ്ക്ക് കമന്റുകളുായി നിരവധി ആളുകള്‍ രംഗത്തെത്തി. ഒരാള്‍ ചോദിച്ചത് ഇത് ഏതിനം നായയാണ് എന്നാണ്. അത്ര ഇണക്കത്തോടെയുള്ള കരടിയുടെ പെരുമാറ്റമായിരിക്കാം ഈ ചോദ്യത്തിന് കാരണമായിത്തീര്‍ന്നത്. അതേസമയം തന്നെ എന്തൊക്കെ പറഞ്ഞാലും കരടി ഒരു വന്യമൃഗമാണ് അത് മറന്ന് പെരുമാറരുത് എന്ന് പറഞ്ഞവരും ഉണ്ട്.






