
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലെത്തുന്ന മത്സരാര്‍ത്ഥികളില്‍ ചിലരൊക്കെ വലിയ വിമര്‍ശനങ്ങളും പഴി ചുമത്തലുമൊക്കെയാണ് ഷോ കഴിഞ്ഞ് എത്തിയാലും അഭിമുഖീകരിക്കാറുള്ളത്. ഷോയില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കി പുറം ലോകം കാണുമ്പോള്‍ ചിലര്‍ സമ്പാദിക്കുക ലക്ഷക്കണക്കിന് ആരാധകരെയാകും ,എന്നാല്‍ ചിലരാകട്ടെ സമ്പാദിക്കുന്നത് വെറുക്കുന്നവരെയായിരിക്കും.
അക്കൂട്ടത്തില്‍ ഒരു പ്രാധാനിയായിരുന്നു ഇത്തവണത്തെ മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന് ജാഫര്‍. ജാസ്മിൻ ജാഫറിന് ഷോയ്ക്കുശേഷം വെറുപ്പാണ് ഏറ്റവും അധികം ലഭിച്ചത്. ഭൂരിഭാഗം പ്രേക്ഷകർക്കും ജാസ്മിന്റെ ഗെയിമിനോട് താല്പര്യമുണ്ടായിരുന്നില്ല.
ഷോ കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും ഉറപ്പിച്ച് വെച്ചിരുന്ന ജാസ്മിന്റെ വിവാഹം വരെ മുടങ്ങി. പക്ഷേ എല്ലാവരും എതിര്‍പ്പും വെറുപ്പും പ്രകടിപ്പിച്ചപ്പോഴും തനിക്ക് എതിരെ തിരിഞ്ഞിട്ടും ജാസ്മിൻ ജീവിതം തിരിച്ച് പിടിച്ചു. ബിഗ് ബോസ് താരം കൂടിയായതിനാല്‍ ഇപ്പോള്‍ കൈ നിറയെ വർക്കുകളും ഉദ്ഘാടനങ്ങളുമെല്ലാമായി ജാസ്മിൻ തിരക്കിലാണ്. യുട്യൂബ് വീഡിയോകളാണ് ജാസ്മിനെ മലയാളികള്‍ക്കിടയില്‍ ജനപ്രിയയാക്കിയത്.
ഇപ്പോഴിതാ ബിഗ് ബോസിനുശേഷം താരത്തിന്റെ യുട്യൂബ് ചാനല്‍ കൂടുതല്വളർന്നിരിക്കുകയാണ്. പതിനഞ്ച് ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ചാനലാണ് ഇപ്പോള്‍ ജാസ്മിന്റേത്. പുതിയ വീഡിയോയില്‍ വെറുപ്പിനെ മറികടന്ന് തന്റെ യുട്യൂബ് ഫാമിലി വലുതായതിന്റെ സന്തോഷം ജാസ്മിൻ പങ്കിട്ടു. ഒപ്പം കൊല്ലത്ത് നിന്ന് കുടുംബത്തെ വിട്ട് കൊച്ചിയിലേക്ക് ചേക്കേറിയതിന്റെ കാരണവും ജാസ്മിൻ വെളിപ്പെടുത്തുന്നുണ്ട്.
‘‘രണ്ട് വർഷം കൊണ്ടാണ് ഈ ഒരു സ്റ്റേജില്‍ ഞാൻ എത്തിയത്. ഇപ്പോള്‍ കാണുന്ന ജാസ്മിൻ ജാഫറിനെ വളർത്തിയെടുത്തത് സോഷ്യല്‍മീഡിയയാണ്. ഒരുപാട് കാരണം കൊണ്ട് ടിക്ക് ടോക്ക് കാലം മുതല്‍ ഞാൻ പലതവണ സോഷ്യല്‍മീഡിയ നിർത്തി പോയിട്ടുണ്ട്.എന്നാല്‍ പിന്നേയും വിധി എന്നതുപോലെ വീണ്ടും കറങ്ങി തിരിഞ്ഞ് ഞാൻ സോഷ്യല്‍മീഡിയയില്‍ എത്തി. ചാനലില്‍ പത്ത് ലക്ഷം സബ്സ്ക്രൈബേഴ്സ് തികഞ്ഞശേഷമാണ് ഞാൻ ബിഗ് ബോസില്‍ പോയത്. സോഷ്യല്‍മീഡിയ ഇൻഫ്ലൂവൻസറായിട്ട് തന്നെയാണ് ബിഗ് ബോസിലേക്ക് പോയത്. അതിനുശേഷം നല്ലതും ചീത്തയുമായ ഒരുപാട് മാറ്റങ്ങള്‍ എനിക്കുണ്ടായി. എന്റെ ക്വാളിറ്റിയും എന്റെ മോശമായ കാര്യങ്ങളും എനിക്ക് മനസിലാക്കാൻ സാധിച്ചു.
ഞാൻ ബിഗ് ബോസില്‍ പോയിരുന്ന സമയത്ത് എന്റെ ചാനല്‍ അണ്‍സബ്സ്ക്രൈബ് ചെയ്ത് പത്ത് ലക്ഷം എന്നതില്‍ കുറവ് വരുത്തണം എന്നൊക്കെ പലരും കമന്റ് ചെയ്തിരുന്നു. എന്റെ ഇൻസ്റ്റഗ്രാം അണ്‍ഫോളോ ചെയ്യണം എന്നിങ്ങനെയും കമന്റുകളുണ്ടായിരുന്നു. ചാനല്‍ അടിച്ച് കളയണം, റിപ്പോർട്ട് അടിക്കണമെന്നുമെല്ലാം കമന്റുണ്ടായിരുന്നു. അവിടെ നിന്ന് ഞാൻ പതിനഞ്ച് ലക്ഷം സബ്ക്രൈബേഴ്സിലേക്ക് എത്തി.
ഒരുപാട് ഹേറ്റേഴ്സുള്ളപ്പോഴും അതിനും അപ്പുറമായി സ്നേഹിക്കാൻ ആളുകള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് എനിക്ക് ഇന്ന് ഇവിടെ നില്ക്കാൻ സാധിച്ചത്. വലിയൊരു അച്ചീവ്മെന്റാണ് എനിക്ക് ഇത്. എന്റെ സോഷ്യല്‍മീഡിയ ലൈഫ് വർഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ്. പക്ഷെ ഫെയിം, പൈസ എന്നതിലേക്ക് ഞാൻ എത്തിയത് ഇപ്പോഴാണ്. സ്നേഹിച്ചവരോടും വെറുത്തവരോടും എനിക്ക് നന്ദിയുണ്ട്.
ബിബിയില്‍ നിന്ന് ഇറങ്ങിയശേഷം ഞാൻ ഡൗണായിരുന്നു. അതുകൊണ്ടാണ് വീഡിയോ അധികം ഇടാതിരുന്നത്. വർക്കിന് വേണ്ടിയാണ് കൊച്ചിയിലേക്ക് താമസം മാറ്റിയത്. കൊച്ചിയില്‍ നിന്നാലെ വർക്കുകള്‍ കിട്ടുകയുള്ളു. വീട്ടില്‍ നിന്നാല്‍ വർക്ക് വരുമ്പോള്‍ യാത്ര ചെയ്ത് വരിക എന്നത് ബുദ്ധിമുട്ടാണ്. ഒറ്റയ്ക്ക് നിന്നൊന്നും ഒട്ടും ശീലമില്ലാത്തയാളാണ്. ഹോം സിക്ക്നസുമുണ്ട്.
അതില്‍ നിന്നെല്ലാം മാറാൻ സഹായിച്ചത് ബിഗ് ബോസാണ്. കൊച്ചിയിലെ ജീവിതം അടിപൊളിയാണെന്ന് പറയില്ല. കാരണം എല്ലാം ഒറ്റയ്ക്ക് ചെയ്യണം. ഫിലിമിന്റേത് എന്തെങ്കിലും റെഡിയാകുമ്പോള്‍ പറയാം...’’ ഇങ്ങനെ പറഞ്ഞാണ് ജാസ്മിൻ വീഡിയോ അവസാനിപ്പിക്കുന്നത്. നിരവധി ആരാധകരാണ് ജാസ്മിനെ അഭിനന്ദിച്ച് എത്തിയത്.
കൊച്ചിയില്‍ ഒരു പുതിയ ഫ്ലാറ്റെടുത്ത് ഒറ്റയ്ക്കാണ് ജാസ്മിന്റെ താമസം. എല്ലാവിധ സഹായവും പിന്തുണയുമായി സുഹൃത്തുക്കളായ രസ്മിനും ഗബ്രിയുമെല്ലാമുണ്ട്. പതിനഞ്ച് ലക്ഷം സബ്സ്ക്രൈബേഴ്സുമായിട്ടാണ് ഇപ്പോള്‍ ജാസ്മിന് യൂട്യൂബില്‍ തിളങ്ങുന്നത്.






