
ദില്ലി; പ്രധാനമന്ത്രി താത്പര്യമുണ്ടങ്കില് പിന്തുണയ്ക്കാമെന്ന ഒരു നേതാവ് വാഗ്ദാനം നല്‍കിയിരുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. തന്റെ ആശയവും പാര്‍ട്ടിയുമാണ് വലുതെന്ന് പറഞ്ഞ് വാഗ്ദാനം നിരസിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം അദ്ദേഹം നാഗ് പൂരിലെ മാധ്യമ പുരസ്കാര ചടങ്ങിനിടെയാണ് പറഞ്ഞത്.
നിലവില്‍ മൂന്നാം മോദി മന്ത്രിസഭയിലെ അംഗമാണ് നിതിന്‍ ഗഡ്കരി. നിതീഷ് കുമാറിന്റെയും നവീന്‍ പട്നായിക്കിന്റെയും അടക്കം പിന്തുണയോടെയാണ് മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത്. പ്രതിപക്ഷ നിരയിലുണ്ടായിരുന്ന നിതീഷ് കുമാറടക്കം മറുകണ്ടം ചാടിയതോടെയാണ് മൂന്നാമതും മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഈ സാഹചര്യത്തിലാണ് നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ ശ്രദ്ധനേടുന്നത്.






