
മധ്യപ്രദേശിൽ ഗർഭിണിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സുഹൃത്തായ സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ഇൻഡോർ വനിതാ പോലീസ് യുവതിയുടെ പരാതിയിൽ സൈന്യത്തില്‍ ലാന്‍സ് നായിക് ആയ യുവാവിനെ അറസ്റ്റ് ചെയ്തതു. പരാതിക്കാരിയായ യുവതി അഞ്ച് മാസം ഗര്‍ഭിണിയാണ് .
ബാങ്ക് ജീവനക്കാരന്റെ ഭാര്യയായ യുവതിയെ വെള്ളിയാഴ്ച രാത്രിയാണ് സുഹൃത്തായ സൈനികൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇതിന് പിന്നാലെ യുവതിക്ക് കടുത്ത രക്ത്രസ്രാവമുണ്ടായി. ഒടുവിൽ വനിതാ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. തുടർന്നാണ് പരാതിയിൽ കേസെടുത്ത് പോലീസ് സൈനികനെ അറസ്റ്റ് ചെയ്തത്. നഗ്ന ദൃശ്യങ്ങൾ പകർത്തി തന്നെ ഭീഷണിപ്പെടുത്തിപ്രതി ഹോട്ടലിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
കഴിഞ്ഞ ഒരുവര്‍ഷമായി പ്രതി തന്നെ ഉപദ്രവിക്കുകയാണെന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുളിമുറി ദൃശ്യങ്ങളടക്കം പ്രതി പകര്‍ത്തിയതായാണ് ആരോപണം.






