ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. മലയാളികളുടെ ഈ സന്തോഷത്തിനൊപ്പം കൂടെ ചേരുകയാണ് സുപ്പർ സ്റ്റാർ രജനികാന്തും സംഘവും. ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് ഒന്നിക്കുന്ന കൂലി സെറ്റിലായിരുന്നു തലൈവരുടെയും സംഘത്തിന്റെയും ഓണാഘോഷം.
തന്റെ പുതിയ ചിത്രമായ വേട്ടയ്യനിലെ 'മനസിലായോ' എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചുകൊണ്ടാണ് രജനികാന്തും സംഘവും ഓണം ആഘോഷിച്ചത്. രജനിക്കൊപ്പം കൂലിയുടെ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനും ചുവടുവെക്കുന്നുണ്ട്. കൂടെ നൃത്തം ചെയ്യാൻ സംവിധായകൻ ലോകേഷ് കനകരാജിനെ ക്ഷണിക്കുന്നുണ്ടെങ്കിലും ലോകേഷ് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു.
നിർമാതാക്കളായ സൺ പിക്ച്ചേഴ്സ് തന്നെയാണ് കൂലി സെറ്റിലെ ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചത്. ദേവ എന്ന കഥാപാത്രത്തെയാണ് കൂലിയിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. ചിത്രം 2025 ലായിരിക്കും റിലീസ് ചെയ്യുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
രജനിക്കൊപ്പം നാഗാർജുന, സത്യരാജ്, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, ഉപേന്ദ്ര തുടങ്ങി വൻ താരനിരയാണ് കൂലിയിൽ അഭിനയിക്കുന്നത്. പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ആയിട്ടാണ് കൂലി ഒരുങ്ങുന്നത്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടയ്യൻ' ആണ് രജനിയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ പടം വിതരണത്തിന് എത്തിക്കുന്നത്. ഒരു പോലീസ് ഓഫീസറായാണ് രജനികാന്ത് വേട്ടയ്യനിൽ എത്തുന്നത്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് തുടങ്ങി നിരവധി താരങ്ങളാണ് വേട്ടയ്യനിൽ ഉള്ളത്.
അനിരുദ്ധ് രവിചന്ദ്രനാണ് കൂലിയുടെയും വേട്ടയ്യന്റെയും സംഗീതം ഒരുക്കുന്നത്. ചിത്രം തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

Comments