തിരുവനന്തപുരം: മദ്യത്തിന് അവധി നല്കി സദ്യയില്‍ മുഴുകി മലയാളികള്‍ ഇത്തവണ ഓണമാഘോഷിച്ചതോടെ മദ്യവില്‍പ്പനയിലൂടെയുള്ള സര്‍ക്കാരിന്റെ വരുമാനത്തില്‍ വന്‍ ഇടിവ്. ഓണനാളില്‍ ബെവ്കോ വഴിയുള്ള മദ്യവില്‍പ്പനയില്‍ നേരിയ കുറവ്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പതിവായി കിട്ടിയിരുന്ന മികച്ച വരുമാനത്തില്‍ ഇടിവ് വന്നേക്കും. ഉത്രാടം വരെയുള്ള 9 ദിവസം ഇത്തവണത്തെ വിറ്റത് 701 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ 715 കോടിയുടെ മദ്യമാണ് വിറ്റത്.
അതേസമയം ഇത്തവണ ഉത്രാടനാളിലെ മദ്യ വില്‍പ്പന മുന്‍വര്‍ഷത്തെക്കാള്‍ കൂടി ഇത്തവണ 124 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ ഉത്രാടദിന വില്‍പ്പന 120 കോടിയായിരുന്നു. ഇന്നലെ ബെവ്കോ അവധിയായിരുന്നു.
അതേസമയം ഇന്നും നാളെയുമുള്ള കണക്ക് കൂടി നോക്കിയാണ് അന്തിമ വില്പനയുടെ വിവരം എടുക്കുന്നത്. ഓണദിവസത്തെ മാത്രം കുടിയുടെ കണക്കുകളും വരേണ്ടതുണ്ട്. പൂവിനും ഇത്തവണ വില കുറഞ്ഞിരുന്നു. എന്നാല്‍ പച്ചക്കറിയുടെ വിലയില്‍ വര്‍ദ്ധനവുണ്ടായി.

Comments