
അമ്മ പൂര്ണിമയ്ക്കൊപ്പമുളള രസകരമായ ഓണനിമിഷം പങ്കുവെച്ച് മകള്‍ നക്ഷത്ര. തിരുവോണ ദിവസത്തെ മേക്കോവറിനു മുന്‍പും പിന്‍പുമുളള ലുക്കുകള്‍ ഉള്‍പ്പെടുത്തിയാണ് നക്ഷത്രയുടെ ഓണം സ്പെഷല്‍ റീല്‍.
ക്രീം, ഗോള്‍ഡന്‍ നിറങ്ങളിലുളള സല്‍വാറിലായിരുന്നു നക്ഷത്ര പ്രത്യക്ഷപ്പെട്ടത്. ഗോള്‍ഡന്‍ നിറത്തില്‍ ഓണത്തുമ്പിയും പൂക്കളും എംബ്രോഡറി ചെയ്ത വയലറ്റ് നിറത്തിലുളള സാരിയായിരുന്നു പൂര്‍ണിമയുടെ വേഷം.
പൃഥ്വിരാജ് നായകനായെത്തിയ ഉറുമിയിലെ ‘ചിമ്മി ചിമ്മി ’എന്ന ഗാനവും വിനീത് ശ്രീനിവാസന്റെ ഹൃദയത്തിലെ ‘ഉണക്കമുന്തിരി ’എന്ന ഗാനവുമാണ് റീലിന് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്.
നക്ഷത്രയെ വാത്സല്യത്തോടെ ചുംബിക്കുന്ന പൂര്‍ണിമയേയും വീഡിയോയില്‍ കാണാം. അമ്മയുടെ ലിപ്സ്റ്റിക് പതിഞ്ഞ കവിള് കുസൃതിയോടെ നക്ഷത്ര കാണിക്കുന്നുമുണ്ട്.
അമ്മയുടെ അതേ പകര്‍പ്പാണല്ലോ നക്ഷത്ര എന്നാണ് ആരാധകരുടെ കമന്റ്. അമ്മയുടെയും മകളുടെയും ഇതുപോലുളള വീഡിയോകള്‍ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും ആരാധകര്‍ കുറിച്ചു.






