ചെങ്ങന്നൂർ-ഇറപ്പുഴ ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോടിയാട്ടുകര, മുതവഴി പള്ളിയോടങ്ങൾ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പിന്നാലെ മുതവഴി പള്ളിയോടത്തിലെ തുഴച്ചിൽക്കാരനായ വിഷ്ണുദാസ് എന്ന അപ്പുവിനെ കാണാതായിരുന്നു. ഇയാളെ ഫയർ ഫോഴ്സ് പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് അപകടത്തെ തുടർന്ന് സംഘർഷമുണ്ടായി. ഇതോടെ ജലോത്സവം ഫൈനൽ മത്സരം ഉപേക്ഷിച്ചു.

Comments