നമ്മുടെ മാതാപിതാക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ബഹുമാനവും പ്രാധാന്യവും നല്‍കേണ്ടത് അധ്യാപകര്‍ക്കാണ്. എന്നാല്‍ കാലം മാറിയതോടെ കുട്ടികളുടെ ഈ ചിന്താഗതികളിലെല്ലാം വലിയ മാറ്റങ്ങള്‍ വന്നുതുടങ്ങി. ഇന്ന് അധ്യാപകനെ മാതാപിതാക്കള്‍ക്ക് തുല്യരായി കണക്കാക്കുന്നവരും ബഹുമാനിക്കുന്നവരും ചുരുക്കമാണ്. എന്തിനേറെ പയുന്നു അധ്യാപകര്‍ക്ക് നേരെയുള്ള അതികമ്രങ്ങള് വരെ വര്‍ധിച്ചുതുടങ്ങി. ഇത്തരം സംഭവവിാകസങ്ങള്ക്കിടയിലാണ് തീര്‍ത്തും വ്യത്യസ്തമായ ഒരു വീഡിയോ വൈറലായിമാറിയത്. സംഭവം എന്താണന്നല്ലേ?
ഒരു ഓണ്‍ലൈന്‍ ക്ലാസിനിടെ ഒരു വിദ്യാര്‍ത്ഥി തന്റെ അധ്യാപികയോട് തന്നെ വിവാഹം കഴിക്കാമോയെന്ന് ചോദിച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ വിദ്യാര്‍ത്ഥി തന്നെ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
@tv1indialive എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപിക മറ്റെന്തെങ്കിലും ചോദിക്കാനുണ്ടോയെന്ന് ചോദിക്കുന്നു. ഈ സമയം വിദ്യാര്‍ത്ഥി മാം വിവാഹിതയാണോ എന്ന് ചോദിക്കുന്നു. അധ്യാപിക അല്ല എന്ന് മറുപടി പറയുന്നു. ഈ സമയം 'എങ്കില്‍ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, മാഡം.' എന്നായി വിദ്യാര്‍ത്ഥി. അധ്യാപിക വളരെ ശാന്തമായി 'ആ ഉദ്ദേശ്യത്തില്‍, ഞാന്‍ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു.' എന്ന് പറഞ്ഞ് മറ്റെന്തോ കൂട്ടിചേര്‍ക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഇടയ്ക്ക് കയറി 'നിങ്ങള്‍ എന്നെ വിവാഹം കഴിക്കുമോ?' എന്ന് ചോദിക്കുന്നു. 'ഇല്ല.' എന്ന് സംശയമില്ലാതെ അധ്യാപിക മറുപടി പറയുമ്പോള്‍ 'പ്ലീസ് മാം പ്ലീസ് മാം' എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥി കെഞ്ചുന്നു. ഇതിനിടെ മറ്റ് വിദ്യാര്‍ത്ഥികള്‍ ചിരിക്കുന്നതും കേള്‍ക്കാം. ഈ സമയം 'ഞാന്‍ നിങ്ങളെ മ്യൂട്ട് ചെയ്യാന്‍ പോവുകയാണെന്ന്' അധ്യാപിക പറയുന്നതിന് പിന്നാലെ വീഡിയോ അവസാനിക്കുന്നു. അധ്യാപിക സംസാരിക്കുന്നത് മുഴുവനും വിദ്യാര്‍ത്ഥി മറ്റൊരു മൊബൈലില്‍ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുകയുമായിരുന്നു.
വീഡിയോ വൈറലായതോടെ നിരവധി കാഴ്ചക്കാര്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. 'ഇത് നിങ്ങള്‍ക്ക് ഒട്ടും നാണക്കേടല്ല,' ഒരു കാഴ്ചക്കാരന് അധ്യാപികയെ പിന്തുണച്ച് കൊണ്ട് എത്തി. 'അവര്‍ ടീച്ചറുടെ മുഖമാണ് കാണിക്കുന്നത്, ഇത് ചെയ്യുന്ന ആളുകളല്ല' മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചു. 'ലിംഗഭേദമില്ലാതെ ടീച്ചര്‍ അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കരുത്, ഈ ആണ്‍കുട്ടികളും അവരുടെ മാതാപിതാക്കളും സ്വയം ലജ്ജിക്കണം. അവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.' മറ്റൊരു കാഴ്ചക്കാരന് അല്പം രൂക്ഷമായി പ്രതികരിച്ചു. വിദ്യാര്‍ത്ഥിയുടെ മുഖം കാണിക്കണമെന്ന് ഒരു വിഭാഗം കാഴ്ചക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍, ചിലര്‍ സാഹചര്യത്തെ മാന്യമായി കൈകാര്യം ചെയ്തതിന് അധ്യാപകനെ അഭിനന്ദിച്ചു.

Comments