
മലയാളസിനിമയുടെ അമ്മ കവിയൂര്‍ പൊന്നോമനയെ അനുസ്മരിച്ച് നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കഴിഞ്ഞ മാസവും കവിയൂര്‍ പൊന്നമ്മയെ അവരുടെ വീട്ടിലെത്തി നേരിട്ടു കണ്ടിരുന്നുവെന്നന് ഭാഗ്യലക്ഷ്മി പറയുന്നു.
‘കഴിഞ്ഞ മാസവും ഞാന്‍ പോയി കണ്ടിരുന്നു. ഒന്നും മിണ്ടാതെ കൈ മുറുകെ പിടിച്ച് ചിരിച്ചുകൊണ്ടിരുന്നു.. ലളിത ചേച്ചിയുടെ വീട്ടില്‍ വെച്ചാണ് ഞങ്ങള്‍ കൂടാറുള്ളത്. സുകുമാരി അമ്മ, പൊന്നമ്മ അമ്മ, ലളിത ചേച്ചി....മൂന്ന് പേരും പ്രിയപ്പെട്ടവരായിരുന്നു. എല്ലാവരും പോയി...’ ഭാഗ്യലക്ഷ്മി കുറിച്ചു.
കെപിഎസി ലളിതയ്ക്കും കവിയൂര്‍ പൊന്നമ്മയ്ക്കും ഒപ്പമുളള അപൂര്‍വ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഭാഗ്യലക്ഷ്മിയുടെ ഓര്‍മ്മകുറിപ്പ്.






