
ഇടിമിന്നലേറ്റ് 6 കുട്ടികള്‍ ഉള്‍പ്പടെ 8 പേരാണ് മരണപ്പെട്ടത്. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിലാണ് സംഭവം.
ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.പ്ലസ് വണ്ണിലെ പരീക്ഷകഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.കനത്ത മഴയെത്തുടര്‍ന്ന് മരത്തിന് സമീപത്തെ ഷെഡ്ഡിനടിയില്‍ നില്ക്കുന്ന സമയത്തായിരുന്നു അപകടം നടന്നതെന്ന് ജില്ലാ കളക്ടര്‍ സഞ്ജയ് അഗര്‍വാള്‍ സ്ഥിരീകരിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ചട്ടപ്രകാരമുള്ള നഷ്ടപരിഹാരം തീരുമാനിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി.






