
ആരാധകര്‍ക്കേറെ പ്രിയപ്പെട്ട താരദമ്പതികളാണ് നസ്രിയയും ഫഹദും. ഏറ്റവും ഒടുവില്‍ നസ്റിയ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റുാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നും ഇല്ല. എന്നാല്‍ നസ്റിയ എല്ലാ ഇടത്തും സജീവമാണ്. ഫേസ്ബുക്കിലും എക്സിലും ട്വിറ്ററിലും എല്ലാം ഫോട്ടോകളും സ്റ്റോറികളുമൊക്കെയായി എല്ലാ കാര്യങ്ങളും അപ്ഡേറ്റ് ചെയ്യാറുണ്ട്. പാരീസില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളെല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. എവിടെയാണ് എന്ന് വ്യക്തമാക്കാത്ത ഒരു ലിഫ്റ്റ് സെല്‍ഫിയാണ് ഏറ്റവുമൊടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത്.
ജാക്കറ്റും സണ്‍ ഗ്ലാസുമൊക്കെ വച്ച് വെസ്ററ്റേണ് ലുക്കില്‍ നസ്റിയയാണ് ലിഫ്റ്റില്‍ നിന്നുള്ള മിറര്‍ സെല്‍ഫി എടുത്തത്. വൈബ് പിടിച്ച് മാസ് ലുക്കില്‍ ആരാധകര്‍ സ്നേഹത്തോടെ ഫഫ എന്ന് വിളിക്കുന്ന ഫഹദ് ഫാസിലും ഉണ്ട്. ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍ എല്ലാം ഫയര്‍ ഇമോജിയോടുകൂടെയുള്ളതാണ്. ഇന്‍സ്റ്റഗ്രാം കത്തിക്കുമോ രണ്ടുപേരും എന്ന സന്ദേഹം ആരാധകര്‍ക്ക് ഇല്ലാതെയല്ല. അതേ സമയം ഫഹദ് ഫാസിലിന്റെ രൂപത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ, ഉറ്റനോട്ടത്തില് ഷൈന്‍ ടോം ചാക്കോയെ പോലെയുണ്ട് എന്നുള്ള കമന്റുകളും ഒരുപാട് വരുന്നുണ്ട്.






