
ബോക്സ് ഓഫീസില്‍ 87 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ് ടൊവിനോ ചിത്രം 'അജയന്റെ രണ്ടാം മോഷണം'. ചിത്രത്തിന്റെ വിജയത്തില്‍ സംവിധായകനെയും അണിയറപ്രവര്‍ത്തകരെയും പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടന് നീരജ് മാധവ്.
ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ആഘോഷിക്കപ്പെടേണ്ടതും സംസാരിക്കപ്പെടേണ്ടതും ആയ സിനിമയാണ് അജയന്റെ രണ്ടാം മോഷണമെന്നും ആദ്യ സിനിമയെന്ന് തോന്നിപ്പിക്കാത്ത തരത്തില്‍ ഉള്ള പ്രൊഡക്ഷന്‍ ക്വാളിറ്റിയും ക്രാഫ്റ്റുമാണ് സിനിമയുടേതെന്നും നീരജ് കുറിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നീരജ് അഭിനന്ദന പോസ്റ്റ് പങ്കുവച്ചത്.
ജിതിന്, എനിക്ക് നിന്നെ കുഞ്ഞിരാമായണം മുതല്‍ പരിചയമുള്ളതാണ്. ബേസിലിന്റെ അസിസ്റ്റന്റ് ആയിരിക്കുമ്പോള്‍ തന്നെ ആദ്യം സ്വതന്ത്ര സംവിധായകനാകുന്നത് നീ ആയിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഒരു നീണ്ട യാത്രയായിരുന്നു എന്നാല്‍ ഒടുവിലതിന് ഫലമുണ്ടായിരിക്കുന്നു. എആര്‍എമ്മിലൂടെ നീ ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് അപ്പുറം പോകുകയും ചിത്രത്തിനെ വേറെയൊരു ഘട്ടത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിനക്ക് കൂടുതല്‍ വിജയങ്ങള്‍ നേരുന്നു' നീരജ് മാധവ് കുറിച്ചു.






