
സ്പെയിനില്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തി കുളിമുറിയിലെ മെഴുകുതിരിയിൽ നിന്ന് വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റ് യുവതി ചികിത്സയിൽ. വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ നെർജയിലാണ് സംഭവം.
അയർലാൻഡ് സ്വദേശിനിയായ 29കാരിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. വിവാഹ വിരുന്നിന് മുന്നോടിയായി താമസിച്ചിരുന്ന അതിഥി മന്ദിരത്തിലെ കുളിമുറിയിലാണ് അപകടമുണ്ടായത്. കുളിമുറിയിൽ നിന്ന് വലിയ രീതിയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വിവാഹത്തിനെത്തിയ മറ്റുള്ളവരാണ് അപകടം പൊലീസിനെ അറിയിച്ചത്.
നെർജയിലെ ഈസ്റ്റേൺ കോസ്റ്റ ഡേൽ സോൾ റിസോട്ടിൽ വച്ചാണ് അപകടമുണ്ടായത്. മാലഗയിലെ ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് പരിക്ക് ഗുരുതരമാണെന്ന് കണ്ടതോടെ യുവതിയെ സെവില്ലേയിലെ പൊള്ളൽ ചികിത്സാ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.






