തമിഴ് സൂപ്പർ താരം സൂര്യയുടെ 2ഡി എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന മെയ്യഴകന് എന്ന സിനിമയില്‍ കാര്‍ത്തിയും അരവിന്ദ് സ്വാമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ നടന്നിരുന്നു. മെയ്യഴകൻ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ സത്യം സുന്ദരത്തിന്റെ പ്രചരണ പരിപാടി കഴിഞ്ഞ ദിവസം ഹൈദരാബാദിലും നടന്നിരുന്നു. ആ പരിപാടിക്കിടെ നടൻ കാർത്തി തിരുപ്പതി ലഡ്ഡുവിനെക്കുറിച്ച് നടത്തിയ പരാമർശവും അതിനു പിന്നാലെ വന്ന വിവാദങ്ങളുമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.
സെപ്തംബർ 23 ന്,ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ വെച്ച് തിരുപ്പതി ലഡ്ഡു വിഷയത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോള്‍ ഉണ്ടായ പ്രതികരണമാണ് കാർത്തിയെ കുഴപ്പത്തിലാക്കിയത്. ലഡ്ഡു അടങ്ങിയ ഒരു മീമിനോട് പ്രതികരിക്കാൻ ആവശ്യപ്പെട്ടപ്പോള്‍, ‘‘ലഡ്ഡു ഇപ്പോള്‍ സെൻസിറ്റീവ് വിഷയമാണ്, അതിനെക്കുറിച്ച് സംസാരിക്കരുത്...’’ എന്ന് പരിഹാസത്തോടെ പറയുകയായിരുന്നു കാർത്തി
പിന്നീട് വിജയവാഡയില്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ കാർത്തിയുടെ പരാമർശത്തില്‍ പവൻ കല്യാണ്‍ തന്റെ അതൃപ്തി അറിയിച്ചു. ലഡ്ഡു വിനെക്കുറിച്ച് നടൻ കാർത്തിയും ഷോയുടെ അവതാരകനും നടത്തിയ പരാമർശങ്ങളാണ് ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാണിനെ ചൊടിപ്പിച്ചത്.
‘‘ഒരു നടൻ എന്ന നിലയില്‍ ഞാൻ നിങ്ങളെ വളരെയധികം ബഹുമാനിക്കുന്നു.. എന്തെങ്കിലും സംസാരിക്കുന്നതിന് മുമ്പ്.. നൂറ് തവണ ആലോചിച്ച് സംസാരിക്കുക. സനാതന ധർമ്മം സംരക്ഷിക്കൂ...’’ എന്നാണ് പവൻ കല്യാണ്‍ പറഞ്ഞത്. തുടർന്ന് നടൻ കാർത്തിയുടെ പരിഹാസ വീഡിയോയും പവൻ കല്യാണിന്റെ പ്രസംഗത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഇപ്പോഴിതാ പവൻ കല്യാണ്‍ നല്കിയ മുന്നറിയിപ്പിന് പിന്നാലെ നടൻ കാർത്തി എക്സ് പ്ലാറ്റ്ഫോമിലൂടെ ക്ഷമാപണം നടത്തിയിരിക്കുകയാണ്. ‘‘പവൻ കല്യാണ്‍ സാർ , നിങ്ങളോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ഞാൻ പറഞ്ഞ എന്തെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. വെങ്കിടേശ്വര ഭഗവാന്റെ ഒരു എളിയ ഭക്തൻ എന്ന നിലയില്‍, ഞാൻ എപ്പോഴും നമ്മുടെ പാരമ്പര്യങ്ങളെ ബഹുമാനിക്കുന്നു. ആശംസകള്‍...’’ കാര്‍ത്തി കുറിച്ചു.

Comments