
ചാക്കോച്ചന് ശാലിനി ജോഡികള്‍ തകര്‍ത്ത് അഭിനയിച്ച അനിയത്തി പ്രാവിന്റെ ട്രെയിലര്‍ 20 വര്‍ഷത്തിന് ശേഷം പുറത്തിറങ്ങി. മലയാളത്തില്‍ വന്‍ ഹിറ്റായിരുന്നു ഈ ഫാസില്‍ ചിത്രം. 1997 ലാണ് ചിത്രം റിലീസ് ചെയ്തത്.
അരുണ്‍ പി.ജി ഒരുക്കിയ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2.16 മിനിറ്റാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം.






