
ഒരു മുത്തശ്ശിഗദ എന്ന ചിത്രത്തിലൂടെ എത്തി ശ്രദ്ധനേടിയ രാജിനി ചാണ്ടി മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് ഗാന്ധി നഗറിലെ ഉണ്ണിയാര്‍ച്ച. ഹരിദാസ്, ടി.വി ചന്ദ്രന്, ഹരിശ്രീകുമാര്, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള ജയേഷ് മൈനാഗപ്പിള്ളിയാണ് സംവിധായകന്. സാജു കൊടിയന്റേതാണ് തിരക്കഥ.
മീഡിയ സിറ്റി ഫിലിംസ് മലബാര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ നജീബ് ഹസ്സനും ഹാരിസ് ബെഡിയും ചേര്‍ന്നാണ് ഗാന്ധി നഗറിലെ ഉണ്ണിയാര്‍ച്ച നിര്‍മ്മിക്കുന്നത്. പാര്‍വതി നമ്പ്യാര്‍, ഇന്നസെന്റ്, രഞ്ജി പണിക്കാന്‍, കോട്ടയം നസീര്‍, കൊച്ചു പ്രേമന്, നോബി, രോഹിത് മേനോന് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
തമിഴ് താരം തവക്കള ഒരിടവേളയ്ക്ക് ശേഷം മലയളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിപിന്‍ മോഹനും, സംഗീതം പകര്‍ന്നിരിക്കുന്നത് അരുണ്‍ രാജും ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ഹരിനാരായണനുമാണ്. ദിലീപ് ഡെന്നീസ് ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.






