
വ്യത്യസ്തത ഉണര്ത്തുന്ന ഒട്ടനവധി വാര്ത്തകളും വീഡിയോകളുമാണ് ദിവസവും സോഷ്യല് മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ലൈക്കുകള് വാരിക്കൂട്ടാനും ആരാധകരെ സമ്പാദിക്കാനുമെല്ലാം ആളുകള് ഇന്ന് എന്ത് അഭ്യാസപ്രകടനവും നടത്താന് റെഡിയാണ്. എന്തായാലും അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നമ്മുക്കറിയാം സൂപ്പര്ഹീറോകളില് കുട്ടികളുടെയും യുവാക്കളുടെയും ഇഷ്ടതാരമാണ് സ്പൈഡര്മാന്. എന്നാല് ഇവിടെ ഇതാ സ്പൈഡര്മാനെ എങ്ങനെയെല്ലാം എവിടെയെല്ലാം അവതരിപ്പിക്കുകയാണ് യുവാവ്. എന്നാല് സ്പൈഡര്മാനോട് എന്തിനാടാ ഇങ്ങനെ ഒരു ചതി എന്ന് ചോദിക്കുന്നവരും ഉണ്ട്. ഇതില് ഏറ്റവും ഒടുവിലായി സ്പൈഡര്മാന് യാചിക്കുന്ന രംഗമാണ് പകര്ത്തിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ കല്യാണ് സ്റ്റേഷന് മുന്നില് നിന്നാണ് ഈ രംഗം പകര്ത്തിയിരിക്കുന്നത്. ആരെങ്കിലും ഈ സ്പൈഡര്മാന് ഭിക്ഷ നല്കൂ' എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ ഇന്സ്റ്റഗ്രാമില് ഷെയര് ചെയ്തിരിക്കുന്നത്. @shaddyman99 എന്ന യൂസറാണ് വീഡിയോ ഷെയര് ചെയ്തിരിക്കുന്നത്. വീഡിയോയില് കാണുന്നത് സ്പൈഡര്മാന് വേഷമിട്ട യുവാവ് സ്റ്റേഷന് മുന്നിലിരുന്ന് കൈനീട്ടി യാചിക്കുന്നതാണ്.
കാണികളില് പലരും ചിരിയോടും അമ്പരപ്പോടും സ്പൈഡര്മാന്റെ വേഷത്തില് യുവാവ് യാചിക്കുന്നത് നോക്കി നില്ക്കുന്നതും കാണാം. വളരെ പെട്ടന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. നേരത്തെയും യുവാവ് സ്പൈഡര്മാന്റെ വേഷത്തിലുള്ള അനേകം വീഡിയോകള് ഇതുപോലെ ചെയ്യുകയും അത് സോഷ്യല് മീഡിയയില് പങ്കുവയ്ക്കുകയുമുണ്ടായിട്ടുണ്ട്. അതില് ഡാന്സ് ചെയ്യുന്ന സ്പൈഡര്മാനെയും ക്ലാസ് മുറിയിലിരുന്ന് ഉറങ്ങുന്ന സ്പൈഡര്മാനെയും ഒക്കെ കാണാം. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.







Comments