ബോളിവുഡില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ലേഡി സൂപ്പര്‍സ്റ്റാറായിരുന്ന ശ്രീദേവിയുടെ മകള്‍ ജാഹ്നവി കപൂര്‍. അമ്മയെപ്പോലെ തന്നെ ബോളിവുഡില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലും ജാഹ്നവി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള ദേവര: പാര്‍ട്ട് വണ്ണാണ്. ജൂനിയര്‍ എന്‍ടിആറിന്റെ നായികയായി തങ്കം എന്ന കഥാപാത്രമായിട്ടാണ് ജാഹ്നവി ഈ സിനിമയിലെത്തുന്നത്. സിനിമയിലെ ജാഹ്നവിയും ജൂനിയര്‍ എന്‍ടിആറും ഒരുമിച്ചുള്ള ഹോട്ട് പ്രണയഗാനം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഏറ്റെടുത്തതാണ്.
ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ സീസണ് രണ്ടില്‍ ജാന്‍വി കപൂര്‍, ജൂനിയര്‍ എന്‍ടിആര്‍, സെയ്ഫ് അലി ഖാന് എന്നിവര്‍ അവരുടെ വരാനിരിക്കുന്ന ചിത്രമായ ദേവാര പാര്‍ട്ട് 1 ന്റെ പ്രൊമോഷനായി ഷോയില്‍ എത്തിയിരുന്നു.
ഇപ്പോഴിയുടെ ഷോയുടെ പ്രൊമോയില്‍ താരങ്ങള്‍ ശ്രീദേവിയെക്കുറിച്ചും ജാഹ്നവിയുടെ ദക്ഷിണേന്ത്യന്‍ ശൈലിയെക്കുറിച്ച് പറയുന്നതുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഷോയുടെ അടുത്ത എപ്പിസോഡില്‍ ഈ താരങ്ങളായിരിക്കും എത്തുന്നത്. അതിന്റെ പുതിയ പ്രൊമോയും പുറത്തിറങ്ങിയിരുന്നു. ഉത്തരേന്ത്യയിലെ തന്റെ പ്രിയപ്പെട്ട നടി ആരാണെന്ന് കപില്‍ ജൂനിയര്‍ എന്‍ടിആറിനോട് ചോദിക്കുന്നത് വീഡിയോയിലുണ്ട്. ‘അത് എപ്പോഴും ശ്രീദേവിയാണ്’ എന്നായിരുന്നു ജൂനിയര്‍ എന്‍ടിആറിന്റെ മറുപടി. ദക്ഷിണേന്ത്യയിലെ പ്രിയപ്പെട്ട നടിയെ കുറിച്ച് ചോദിച്ചാല്‍ അതും ശ്രീദേവിയെന്ന മറുപടിയായിരിയ്ക്കുമെന്നായിരുന്നു സെയ്ഫും ഇതേക്കുറിച്ച് പറഞ്ഞത്.
ശ്രീദേവിയോടൊപ്പമുള്ളപ്പോള് തന്റെ അച്ഛന് ബോണി കപൂര്‍ ദക്ഷിണേന്ത്യക്കാരനായി മാറാറുണ്ടെന്ന് ജാന്‍വി കപൂര്‍ പറയുന്നുണ്ട്. ‘‘പാപ്പ പ്രാതലിന് ആലു പറാത്തയ്ക്ക് പകരം ഇഡ്ഡലിയും സാമ്പാറും കഴിക്കാറുണ്ട്. പക്ഷേ സത്യം പറയാമല്ലോ അവസാനം ഒരു ഉത്തരേന്ത്യക്കാരിയെ പോലെയായി മാറി അമ്മയുടെ വഴക്കുകള്‍...’’ ജാഹ്നവി പറയുന്നു.
ജൂനിയര്‍ എന്‍ടിആര്‍ ജാന്‍വിയെ കുറിച്ച് പരാതി പറയുന്നതും വീഡിയോയിലുണ്ട്. ‘‘ജാന്‍വി ചിത്രത്തിന്റെ ഷൂട്ടിനായി ഹൈദരാബാദില്‍ എത്തിയപ്പോള്‍ ഞാന്‍ രണ്ട് തവണ വ്യത്യസ്തമായ ഭക്ഷണം കൊണ്ട് കൊടുത്തിരുന്നു. എന്നാല്‍ ഞാന്‍ ഇപ്പോള്‍ മുംബൈയിലാണ്. എനിക്ക് ഒരു തരത്തിലുള്ള ഭക്ഷണം പോലും ജാന്‍വി കൊണ്ടു തന്നിട്ടില്ല, അവള് എനിക്കായി ഒരു റെസ്റ്റോറന്റില്‍ നിന്ന് പോലും ഓര്‍ഡര്‍ ചെയ്തിട്ടില്ല...’’ ജൂനിയര്‍ എന്‍ടിആര്‍ പറയുന്നു. ഇത് കേട്ട് ജാന്‍വി ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രമായ ദേവര പാര്‍ട്ട് 1 സെപ്തംബര്‍ 27നാണ് റിലീസ്. ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ആക്ഷന്‍ ഡ്രാമ കൊരട്ടാല ശിവയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സെയ്ഫ് അലി ഖാന്, പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ദേവരയുടെ ആദ്യഭാഗം പുറത്തിറങ്ങുന്നത്.

Comments