
ബെംഗളൂരു; കര്‍ണാടകയില്‍ സിബി ഐ അന്വേഷണത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി മുഡ ഭൂമി തട്ടിപ്പ് കേസില്‍ സിദ്ധരാമക്കെതിരെ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യമുയരുന്നതിനിടെയാമ് നടപടി. മുഡ കുംഭകോണത്തില്‍ കര്‍ണാടക ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നിയമ മന്ത്രി എച്ച് കെ പാട്ടീല്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മുഡ ഭൂമി തട്ടിപ്പ് കേസ് സിബിഐക്ക് വിടണമെന്ന് പ്രതിപക്ഷമായ ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിലനില്‍ക്കുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ നീക്കം. ഏജന്‍സി പക്ഷപാതമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ കേസുകള്‍ അന്വേഷിക്കാന്‍ സിബിഐക്ക് അനുമതി നല്കിയതും മുഡ കേസുമായി ബന്ധമുണ്ടെന്ന ആരോപണം നിയമ മന്ത്രി എച്ച് കെ പാട്ടീല്‍ തള്ളി. സിബിഐ ദുരുപയോഗം ചെയ്തുവെന്നാണ് എച്ച് കെ പാട്ടീലിന്റെ ആരോപണം.






