
ന്യൂഡല്‍ഹി: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതിന്റെ ഭാഗമായി വെട്ടിക്കുറച്ച സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യം പുനസ്ഥാപിക്കണമെന്ന സംസ്ഥാന ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കേരളത്തിന് 16 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തിന്റെ ആവശ്യമാണുള്ളത്. എന്നാല്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ നിയമാവലി ചൂണ്ടിക്കാട്ടി രണ്ട് ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യം ധാന്യം ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. എന്നാല്‍ ഭക്ഷ്യ വിളകള്‍ വളരെ കുറച്ച് കൃഷി ചെയ്യുന്ന കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ഭക്ഷ്യധാന്യം വെട്ടിക്കുറച്ചത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് നിയമം തടസ്സമാകുന്നെങ്കില്‍ അത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.






