
ആലപ്പുഴ; പുന്നമടക്കായലിലെ ഓളപ്പരപ്പിലെ ജലരാജാവായി കാരിച്ചാല്‍. പള്ളാത്തുരിത്തിയുടെ കാരിച്ചാല്‍ ചുണ്ടന് നേട്ടം സ്വന്തമാക്കിയത് മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ്.കപ്പില്‍ മുത്തമിട്ടതോടെ 16ാം കിരീടമാണ് കാരിച്ചാല്‍ സ്വന്തമാക്കിയത്. തുടര്‍ച്ചയായി 5ാം കിരീടമാണ് കാരിച്ചാല്‍ ചുണ്ടന്റേത്.






