ചുരുക്കം ചില മലയാള സിനിമകളിലേ അഭിനയിച്ചിട്ടുള്ളവെങ്കിലും മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള തെന്നിന്ത്യന്‍ താരമാണ് സായ് പല്ലവി. നിറഞ്ഞ ചിരിയും ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യവും പക്വതയോടുള്ള പെരുമാറ്റവുമൊക്കെയാണ് സായ് പല്ലവിയെ മറ്റുള്ള താരങ്ങളില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. അമരന് എന്ന സിനിമയാണ് സായ് പല്ലവിയുടേതായി വരാനിരിക്കുന്നത്. അമരന്റെ പ്രമോഷന്റെ തിരക്കിലാണ് താരമിപ്പോള്‍.
ഇപ്പോഴിതാ അമരന്റെ പ്രൊമോഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് താരത്തിന്റേതായി പ്രചരിക്കുന്നത്. വലിയ ജനക്കൂട്ടമാണ് ചിത്രത്തിന്റെ പ്രമോഷനില്‍ താരങ്ങളെ കാണാനെത്തിയത്.
അവരെ എല്ലാവരെയും ഉള്‍പ്പെടുത്തി ഫോട്ടോ സെല്‍ഫിയെടുക്കാൻ ചിത്രത്തിലെ നായകൻ ശിവകാര്ത്തികേയൻ ശ്രമിക്കുന്നതും ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ കാണാനാകുന്നത്. എന്നാല്‍ സെല്‍ഫി ഫോട്ടോയില്‍ ജനക്കൂട്ടത്തെ കൃത്യമായി പകര്‍ത്താൻ ശിവകാര്ത്തികേയൻ ബുദ്ധിമുട്ടുന്നതും വീഡിയോയിലുണ്ട്. അപ്പോഴാണ് ചിത്രത്തിലെ നായിക സായ് പല്ലവി സഹായവുമായെത്തുന്നത്. ചുറ്റുമുള്ള എല്ലാ ആരാധകരെയും പകര്‍ത്തി സായ് പല്ലവി വീഡിയോ എടുക്കുന്നതും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട വീഡിയോയില്‍ കാണാം. വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകള്‍ കുറിക്കുന്നത്. ‘ടെക്നോളജിയിലും പുലിയാണ്, ഫോണില്‍ സെല്‍ഫി കൃത്യമായി എടുക്കുന്നതിനും സാമര്ഥ്യമുണ്ടാകണം’ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.

യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രമാണ് അമരന്. ഒക്ടോബര്‍ 31 നാണ് സിനിമ റിലീസ് ചെയ്യുന്നത്. രാജ്കുമാര് പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. കശ്മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ്കമലിന്റെ ബാനറിലാണ്.
സായ് പല്ലവി നായികയായി വരാനിരിക്കുന്ന മറ്റൊരു ചിത്രം തണ്ടേലാണ്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ത്ഥ സംഭവത്തിന്റെ കഥയാണ് സിനിമയുടെ പ്രമേയം. നാഗചൈതന്യയാണ് തണ്ടേല്‍ സിനിമയില്‍ നായകനായി എത്തുന്നത്.

Comments