
ഗ്ലോബല്‍ താരം പ്രിയങ്ക ചോപ്ര ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. താരത്തിന്റെ എല്ലാ അപ്പ്ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇന്ന് കാണുന്ന പ്രിയങ്ക ചോപ്ര കുട്ടിക്കാലത്ത് എങ്ങനെയായിരുന്നു എന്നറിയാന്‍ ആരാധകര്‍ക്കും ഏറെ ആകാംക്ഷയാണ്. അതുകൊണ്ടു തന്നെ താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് പ്രിയങ്ക ചോപ്രയുടെ കുട്ടിക്കാലത്തെ ചിത്രമാണ്. ആരും തന്നെ ട്രോളരുതെന്ന് കുറിച്ചുകൊണ്ടാണ് താരം സോഷ്യൽ മീഡിയ പേജിൽ ചിത്രം പങ്കിട്ടിരിക്കുന്നത്. പ്രിയങ്കയുടെ ഒമ്പതാം വയസിലെ ചിത്രവും ഒപ്പം മിസ്ഇന്ത്യ ടൈറ്റിൽ നേടിയപ്പോഴുള്ള ഫോട്ടോയും താരം ഒരുമിച്ചാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘‘മുന്നറിയിപ്പ്: എന്റെ 9 വയസ്സുള്ള വ്യക്തിയെ ട്രോളരുത്.
പ്രായപൂർത്തിയാകുന്നതും അണിഞ്ഞൊരുങ്ങുന്നതും ഒരു പെൺകുട്ടിയെ എങ്ങനെ മാറ്റുമെന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് വളരെ വന്യമാണ്. ഇടതുവശത്തു കാണുന്നത് കൗമാരകാലഘട്ടത്തിന്റെ തുടക്കത്തിലുള്ള ഞാനാണ്.കൗമാരത്തിന് മുമ്പ് ഒരു ‘ബോയ് കട്ട്’ ഹെയർസ്റ്റൈലിൽ സ്കൂളിൽ പോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഹെയർ സ്റ്റൈലിന് അമ്മ (മധു ചോപ്ര)ക്ക് നന്ദിയുണ്ട്.
അടുത്ത ചിത്രം 17-ാം വയസിൽ മിസ് ഇന്ത്യ കിരിടം ചൂടിയ കാലത്തേതാണ്. മുടിയുടെയും മേക്കപ്പിന്റേയും മഹത്വം ആസ്വദിക്കുന്നു. രണ്ട് ചിത്രങ്ങളും ഒരു ഒരു ദശാബ്ദത്തിൽ താഴെ ഇടവേളയില്‍ എടുത്തതാണ്. പോപ്പ് ഗായിക ബ്രിട്നി സ്പിയേഴ്സ് പറഞ്ഞത് ഞാനൊരു പെൺകുട്ടിയോ സ്ത്രീയോ ആണെന്ന് തോന്നുന്നില്ല. ഇതുതന്നെയാണ് വിനോദത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചപ്പോൾ എനിക്കും തോന്നിയത്. ഇപ്പോൾ ഏതാണ്ട് 25 വർഷങ്ങൾക്ക് ശേഷവും,ഇപ്പോഴും അത് മനസ്സിലാക്കുന്നു. നമ്മൾ അല്ലേ അത്. എല്ലാവരും അവരവരുടെ ചെറുപ്പത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ സ്വയമൊരു ബോധ്യം വരും. അവൾ നമുക്ക് വേണ്ടി ചെയ്തതിനെക്കുറിച്ച് ചിന്തിക്കുക.നിങ്ങളെത്തന്നെ സ്നേഹിക്കുക. ഇന്നു കാണുന്ന നിങ്ങളിലേക്കെത്താൻ ഒരുപാട് സഞ്ചരിച്ചു...നിങ്ങളുടെ ചെറുപ്പം നിങ്ങൾക്കായി എന്താണ് ചെയ്തത്? നിങ്ങളുടെ ഗ്രോ അപ്പ് ചലഞ്ച് പോസ്റ്റ് ചെയ്യുക
ഇത് സൈഡ് ബൈ സൈഡ് ചിത്രം ഉണ്ടാക്കി എനിക്ക് അയച്ചതിന് നന്ദി....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പ്രിയങ്ക ചോപ്ര ചിത്രം പങ്കിട്ടിരിക്കുന്നത്.






