കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബം നല്കിയ പരാതിയില്‍ ലോറി ഉടമ മനാഫ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരേ കേസ്. കേസില്‍ അതിയായ സങ്കടമുണ്ടെന്നും താന്‍ മാനസീക സംഘര്‍ഷത്തിലാണെന്നും ശിക്ഷിക്കപ്പെട്ടാലും അര്‍ജുന്റെ കുടുംബത്തോടൊപ്പം തെന്ന നില്‍ക്കുമെന്നും മനാഫ് പ്രതികരിച്ചു. പരാതിയില്‍ പോലീസ് ഇന്ന് അര്‍ജുന്റെ കുടുംബത്തിന്റെ മൊഴിയെടുക്കും.
സൈബര്‍ ആക്രമണത്തിനെതിരെ അര്‍ജുന്റെ കുടുംബം പരാതി നല്‍കിയത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തി ലോറി ഉടമ മനാഫിനെയും സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവരെയും പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. അതേസമയം താന്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും തന്റെ യുട്യുബ് ചാനല്‍ ആര്‍ക്കും പരിശോധിക്കാമെന്നും മനാഫ് പറഞ്ഞു.
സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിച്ച് ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ അര്‍ജുന്റെ സഹോദരി അഞ്ജു ഇന്നലെ കോഴിക്കോട് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം രൂക്ഷമായതോടെ ഇന്നലെ മനാഫ് വാര്‍ത്താസമ്മേളനം നടത്തി അര്‍ജുന്റെ കുടുംബത്തോട് നിരുപാധികം മാപ്പു പറഞ്ഞു.
അര്‍ജുന്റെ കുടുംബത്തിനെതിരായ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു. സഹിക്കാന്‍ ആകാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത് എന്നാണ് കുടുംബം നല്കിയ പരാതിയില്‍ പറയുന്നത്. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Comments