
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി വൈറലാകാറുണ്ട്. ഇവയില്‍ മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. പട്ടികളും പൂച്ചകളും അടക്കമുള്ള വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലും മിസ്സാവാതെ കാണുന്നതാണ് അത്തരം വീഡിയോകള്‍. എന്തായാലും, അങ്ങനെ ഒരു നായയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ഒടുവിലായി വൈറലായി കൊണ്ടിരിക്കുന്നത്.
@Science Girl എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു നായ മാത്രമല്ല ഉള്ളത്, ഒന്നിലധികം നായകളുണ്ട്. അതില്‍ ഒരു നായ റോബോട്ട് നായയാണ്. ഒരു റോബോട്ട് നായയെ കണ്ടാല്‍ ശരിക്കും ഒരു നായ എങ്ങനെ പ്രതികരിക്കും എന്ന് കാണിക്കുന്നതാണ് വീഡിയോ. റോബോട്ട് നായയെ കാണുന്ന നായകളുടെ പ്രതികരണം എന്ന് തന്നെയാണ് അതിന് കാപ്ഷനും നല്‍കിയിരിക്കുന്നത്.
വീഡിയോയില്‍ കാണുന്നത് പാര്‍ക്ക് പോലെയുള്ളൊരു സ്ഥലമാണ്. ഒരുപാട് പേര് തങ്ങളുടെ വളര്‍ത്തുനായകളുമായി ഇവിടെ എത്തിയിട്ടുണ്ട്. പെട്ടെന്നാണ് ഒരു റോബോട്ട് നായ ആ നായകളെ സമീപിക്കുന്നത്. ആദ്യം കൗതുകത്തോടെയാണ് ഓരോ നായയും അതിനെ നോക്കുന്നത്. പിന്നീട്, പതുക്കെ അതിനെ സമീപിക്കുന്നതും കാണാം. എന്നാല്‍, സംഗതി റോബോട്ട് നായയുടെ അടുത്തെത്തിയതോടെ നായകളോരോന്നും ഭയപ്പെട്ടു. പിന്നെ അവ ഭയപ്പെട്ട് അവിടെ നിന്നും പോകുന്നതാണ് കാണാനാവുന്നത്. അവ പലവഴി ഓടുന്നതും വീഡിയോയില്‍ കാണാം.
എന്തായാലും, എക്സില്‍ (ട്വിറ്റര്‍) പങ്കുവച്ചിരിക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരുപാട് പേരാണ് അതിന് കമന്റുകളുമായി എത്തിയിരിക്കുന്നതും. ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്, 'തനിക്കും ആ നായകളുടെ അതേപോലെ ഇതൊരു ബുദ്ധിമുട്ടിക്കുന്ന ഒന്നായിട്ടാണ് തോന്നിയത്. തനിക്കും റോബോട്ടുകളോട് പ്രിയമില്ല' എന്നാണ്.
Dogs respond to a robot dog
pic.twitter.com/7C9PehoCOz— Science girl (@gunsnrosesgirl3) October 1, 2024






