ഓരോ ദിവസവും വ്യത്യസ്തമെന്ന് തോന്നിക്കുന്ന എത്രയോ വീഡിയോകളാണ് സോഷ്യല്‍ മീഡിയ തുറന്നാല്‍ കാണുന്നത്. ഇപ്പോഴിതാ ഒരു കെഎഫ്സി ചിക്കന്‍ കടയില്‍ ജീവനക്കാരും കസ്റ്റമറും തമ്മില്‍ നടന്ന ഒരു പൊരിഞ്ഞ തല്ലിന്റെ വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ആഴ്ച തിരുവനന്തപുരം എംജി റോഡിലെ കെഎഫ്സി ചിക്കന്‍ കടയിലെത്തിയ ഒരു കസ്റ്റമറും തൊഴിലാളികളും തമ്മില്‍ വാക്ക് തര്‍ക്കവും പിന്നാലെ അടിയും തുടങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിയത്.
വീഡിയോയുടെ തുടക്കത്തില്‍ ഒരു കെഎഫ്സി കടയുടെ ഉള്‍ഭാഗമാണ് കാണുന്നത്. തുടര്‍ന്ന് ഒരു കൂട്ടം ജീവനക്കാര്‍ ചേര്‍ന്ന് ഒരു കസ്റ്റമറെ പിടിച്ച് തള്ളുന്നത് കാണാം. ഇയാള്‍ പ്രതരോധിക്കാന്‍ ശ്രമിക്കുന്നതും പിന്നാലെ തൊഴിലാളികളില്‍ ഒരാള്‍ തല്ലുകയും ചെയ്യുന്നു. ഇതിന് പിന്നാലെ പിടിയെടാ പിടിയെടാ എന്ന ആക്രോശവും ഒരു കൂട്ടം തൊഴിലാളികള്‍ ചേര്‍ന്ന് കടയിലെത്തിയ ഒരു ഉപഭോക്താവിനെ അടിക്കുകയും അയാളുടെ കഴുത്തിലൂടെ കൈ ചുറ്റിപ്പിടിച്ച് അനങ്ങാന്‍ പറ്റാത്ത തരത്തില്‍ പൂട്ടിയിടുന്നു. ഇതിനിടെ ഗ്രേ കളറിലുള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍ എത്തുകയും തൊഴിലാളികളെയും കസ്റ്റമറെയും പിടിച്ച് മാറ്റുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'കെഎഫ്സി ജീവനക്കാരും ഉപഭോക്താവും ചില ഓര്‍ഡറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കേരളത്തിലെവിടെയോ' എന്ന കുറിപ്പോടെയാണ് വീഡിയോ @Ghar Ke Kalesh എന്ന എക്സ് അക്കൗണ്ട് പങ്കുവച്ചത്. നിരവധി പേരാണ് കേരളത്തിന്റെ ഉയര്‍ന്ന സാക്ഷരത നിരക്കിനെ ചോദ്യം ചെയ്ത് കുറിപ്പെഴുതിയത്.

Comments