
കുഞ്ഞുകുട്ടികളുമായി ബന്ധപ്പെട്ട വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം രണ്ട് മാതാപിതാക്കള്‍ പങ്കുവച്ച വീഡിയോ ഒരേസമയം അഭിനന്ദനവും വിമര്‍ശനവും ഏറ്റുവാങ്ങി. മാതാപിതാക്കള്‍ കൊച്ചുകുഞ്ഞിനെകൊണ്ട് പാല്‍ക്കുപ്പി ക്ലീന്‍ ചെയ്യിക്കുന്ന ഒരു ട്രിക്ക് ആണ് ഇത്. കൊച്ചുകുഞ്ഞിനെകൊണ്ട് പാല്‍ക്കുപ്പി ക്ലീന്‍ ചെയ്യിക്കാനോ? അത് ബാലവേലയല്ലേ എന്ന് ചോദിക്കാന്‍ വരട്ടെ, രസകരമായ ഒരു കാര്യം അല്ലെങ്കില്‍ ട്രിക്ക് ആണ് മാതാപിതാക്കള്‍ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. എന്താണെന്നല്ലേ?
കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തില്‍ മാത്രം ശ്രദ്ധ പോര. പാത്രങ്ങള്‍ വളരെ വൃത്തിയായി സൂക്ഷിക്കുകയും വേണമെന്ന് നമുക്കെല്ലാമറിയാം. ഇല്ലെങ്കില്‍ അണുബാധയും മറ്റു വരാന്‍ സാധ്യതയുണ്ട്. അത്തരത്തില്‍ പാല്‍ക്കുപ്പി ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. എന്നാല്‍ ക്ലീന്‍ ചെയ്യാനായി മുതിര്‍ന്ന ഒരാളുടെ കൈ അതിനകത്ത് പോകാന്‍ സാധ്യത വളരെ കുറവാണ്. ഇവിടെയാണ് മാതാപിതാക്കള്‍ ട്രിക്ക് കണ്ടെത്തിയത്.
കുപ്പി സോപ്പ് വെള്ളത്തില്‍ മുക്കിയ ശേഷം കുട്ടിയുടെ കൈ അതിനകത്ത് ഇടിവിപ്പിച്ച് തുടക്കുകയാണ് ചെയ്യുന്നത്. വീഡിയോ കണ്ട് മാതാപിതാക്കളുടെ ട്രിക്കിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം കുട്ടിയുടേത് സെന്‍സിറ്റീവ് സ്കിന്‍ ആണെന്നും വാഷിംഗ് സോപ്പും മറ്റും ഉപയോഗിക്കുമ്പോള്‍ അലര്‍ജിയോ മറ്റോ ഉണ്ടായേക്കാമെന്ന ആശങ്ക പങ്കുവയ്ക്കുന്നവരും ഏറെയാണ്.
बाल मजदूरी 😭🤐 pic.twitter.com/tHHMEvnItV
— Prof cheems ॐ (@Prof_Cheems) September 24, 2024






