
ടൊവിനോ തോമസ് നായകനായി എത്തിയ ‘തീവണ്ടി’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ താരമാണ് സംയുക്ത മേനോന്. താരമിപ്പോള്‍ മോളിവുഡും കോളിവുഡും താണ്ടി ബോളിവുഡ് എന്‍ട്രിക്കായി ഒരുങ്ങുകയാണ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ തെന്നിന്ത്യന്‍ സിനിമാലോകത്ത് പ്രശസ്തയായി മാറിയ താരം സിനിമ സെലക്ഷന്റെ കാര്യത്തിലും അഭിനയ മികവിലും മറ്റാരെക്കാളും ഒരുപടി മുമ്പിലാണ്. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ഇപ്പോള്‍ സജീവമാണ്.
മലയാളത്തില്‍ ഹിറ്റായ അയ്യപ്പനും കോശിയും സിനിമയുടെ തെലുങ്ക് റീമേക്കായ ഭീംല നായിക്കിലൂടെ തെലുങ്ക് അരങ്ങേറ്റം നടത്തിയ സംയുക്ത പിന്നീട് ധനുഷിന്റെ വാത്തി എന്ന ചിത്രത്തിലൂടെ തമിഴിലും തരംഗമായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഹോട്ട് ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ബ്ലാക്ക് ബ്യൂട്ടിയായിട്ടാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. സ്ലീവ്ലെസ്സ് വൈഡ് നെക്ക് ടോപ്പും ബോഡി ഫിറ്റ് സ്കര്‍ട്ടും ഓവര്‍കോട്ടും ധരിച്ചാണ് താരം സ്റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങളില്‍ തിളങ്ങുന്നത്. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.






