ശബ്ദാനുകരണം കൊണ്ട് ഞെട്ടിക്കുന്ന കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ. നിരവധി താരങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും ശബ്ദം മികച്ച രീതിയിൽ മഹേഷ് കുഞ്ഞുമോൻ അനുകരിക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ സുരേഷ് കൃഷ്ണ സ്റ്റാറയതോടെ പുതിയ ശബ്ദാനുകരണവുമായി എത്തിയിരിക്കുകയാണ് മഹേഷ് കുഞ്ഞുമോൻ.ജാഫർ ഇടുക്കി, സഞ്ജു സാംസൺ, നസ്‌ലെൻ, സുരാജ് വെഞ്ഞാറമൂട്, കെ ബി ഗണേഷ് കുമാർ, വിനായകൻ തുടങ്ങിയവരെ സുരേഷ് കൃഷ്ണ കൺവിൻസ് ചെയ്യിപ്പിക്കുന്ന രീതിയിലാണ് പുതിയ ശബ്ദാനുകരണ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ക്രിക്കറ്റ് കളിയിൽ ജയിക്കാൻ സഞ്ജുവിനെ കൺവിൻസ് ചെയ്യുന്ന സുരേഷ് കൃഷ്ണയും കെഎസ്ആർടിസി ബസിൽ പോകാൻ നസ്‌ലെനെ കൺവിൻസ് ചെയ്യുന്ന സുരേഷ് കൃഷ്ണയും പൊട്ടിച്ചിരി ഉണർത്തുന്നുണ്ട്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ മഹേഷ് കുഞ്ഞുമോൻ അപകടനില തരണം ചെയ്ത് ശബ്ദാനുകരണത്തിലേക്ക് പൂർവാധികം മികച്ച രീതിയിൽ തിരിച്ചുവരികയായിരുന്നു.

Comments