
സെലിബ്രിറ്റികളുടെ വിവാഹമോചന വാര്‍ത്തകള്‍ ആരാധകര്‍ക്ക് വലിയ പുതുമയുള്ള കാര്യമൊന്നുമല്ല. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു എന്നറിയിച്ചാണ് പലരും വിവാഹമോചന വാര്‍ത്തകള്‍ ആരാധകരിലേക്ക് എത്തിക്കുന്നത്. എന്നാല്‍ അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു വിവാഹമോചനവും അതിനു പിന്നാലെയെത്തിയ പ്രശ്നങ്ങളുമാണ്.
മറ്റാരുടേതുമല്ല വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഗായിക അമൃത സുരേഷും നടന് ബാലയും തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങള്‍ ഇന്നും വലിയ വിവാദമായി മാറിയിരിക്കുകയാണ്.
അടുത്തിടെ അമൃതയ്ക്ക് സ്വഭാവദൂഷ്യം ഉണ്ടെന്നുള്ളതടക്കം പല ആരോപണങ്ങളും ബാല ഉന്നയിച്ചിരുന്നു. അതിനു ശേഷം പിതാവ് ബാലയുമായി യാതൊരു ബന്ധത്തിനും താല്പര്യമില്ലെന്നും അമ്മയെ ഉപദ്രവിക്കുന്നതടക്കം താന്‍ കണ്ടിട്ടുണ്ടെന്നുമായിരുന്നു ഇവരുടെ മകളായ പാപ്പു എന്ന് വിളിക്കുന്ന അവന്തിക വെളിപ്പെടുത്തിയത്. പിന്നാലെ ബാലയും അമൃതയുമൊക്കെ അവരുടെ ഭാഗം ന്യായീകരിച്ചു.
പക്ഷേ മകളുടെ വീഡിയോ വന്നതിനു ശേഷം അമൃതയ്ക്കും കുടുംബത്തിനുമെതിരെ വ്യാപക സൈബര്‍ ആക്രമണം ഉണ്ടായി. പന്ത്രണ്ട് വയസുള്ള മകളെ പോലും ഈ വിമര്‍ശനങ്ങള്‍ക്ക് ഇരയാക്കി. പിന്നാലെ അമൃതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പറഞ്ഞൊരു പോസ്റ്റുമായി സഹോദരി അഭിരാമി സുരേഷ് എത്തിയിരുന്നു.
ഇപ്പോഴിതാ ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലെത്തിയ ശേഷമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് അമൃത. സുഖവിവരം അന്വേഷിച്ചിരുന്നവര്‍ക്ക് ഇടയിലേക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൊണ്ടാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അമൃത തന്നെ എത്തിയിരിക്കുന്നത്.
‘‘മൈ ഗേള്‍ ഈസ് ബാക്ക് ഹോം, ലവ് യൂ...’’ എന്ന് പറഞ്ഞ് അമൃതയുടെ സുഹൃത്താണ് ചിത്രം സഹിതം പങ്കുവെച്ച് എത്തിയത്. കൂട്ടുകാരിയുടെ പോസ്റ്റ് സ്റ്റോറിയാക്കി തനിക്ക് സ്നേഹം നല്കിയ എല്ലാവരോടും നന്ദി പറഞ്ഞിരിക്കുകയാണ് അമൃത.
‘‘എല്ലാവര്ക്കും നന്ദി, എന്നെ കുറിച്ച് അന്വേഷിച്ചര്‍ക്കും നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കും നന്ദി..’’ എന്നുമായിരുന്നു അമൃത കുറിച്ചിരിക്കുന്നത്. അമൃതയുടെ നെഞ്ചില്‍ ബാന്‍ഡ് എയിഡ് ഒട്ടിച്ചത് പോലെ ചിത്രത്തില്‍ കാണാം.
അമൃതയുടെ സ്റ്റോറിക്ക് പിന്നാലെ പല ആരാധകരും കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ശരിക്കും എന്താണ് സംഭവിച്ചത്, നെഞ്ചില്‍ ബാന്‍ഡ് എയിഡ് ഒട്ടിച്ചിരിക്കുന്നത് എന്തിനാണ്’ എന്നതടക്കം ചോദ്യം ഉയരുകയാണ്.
ബാലയും അമൃതയും തമ്മിലുള്ള വിഷയങ്ങള്‍ വിവാദങ്ങളായി കത്തി നില്‍ക്കുന്നതിനിടയിലാണ് അമൃത സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
ആശുപത്രിയില്‍ നിന്നും കാര്‍ഡിയാക് ഐസിയുവിലേക്ക് സ്ട്രെച്ചറില്‍ കിടത്തി കൊണ്ട് പോകുന്ന അമൃതയുടെ ചിത്രവും അഭിരാമി പങ്കുവച്ചിരുന്നു. ‘‘മതിയായി, എന്റെ ചേച്ചിയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ. ഞാന്‍ നിങ്ങളെ വെറുക്കുന്നു, ഞാന്‍ നിങ്ങളെ വെറുക്കുന്നു. അവരെ ജീവിക്കാന്‍ അനുവദിക്കൂ. നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായില്ലേ...’’ എന്നുമാണ് ചിത്രത്തിനൊപ്പം അഭിരാമി കുറിച്ചത്.
കാര്‍ഡിയാക് ഐസിയുവിന് മുന്നില്‍ നിന്നുള്ള ചിത്രമായതിനാല്‍ അമൃതയ്ക്ക് എന്ത് പറ്റിയെന്ന ചോദ്യം ഉയര്‍ന്നു. എന്നാല്‍ പോസ്റ്റ് വാര്‍ത്തയായതിന് പിന്നാലെ അഭിരാമി അത് പിന്‍വലിക്കുകയും ചെയ്തു. ഗായികയുടെ
2010 ലാണ് അമൃത സുരേഷും നടന് ബാലയും പ്രണയിച്ച് വിവാഹം കഴിച്ചത്, പിന്നീട് ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞും ജനിച്ചു. മകള്‍ക്ക് മൂന്ന് വയസായപ്പോഴാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. 2019 ല്‍ നിയമപരമായി ബന്ധം വേര്‍പ്പെടുത്തി. എന്നാല്‍ മകളുടെ കാര്യത്തില്‍ പലപ്പോഴും വിവാദങ്ങളുണ്ടാക്കി നടന് ബാല രംഗത്ത് വരാന്‍ തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമായിത്തുടങ്ങിയത്.






