
കൊച്ചി; പ്രായപരിധി സംബന്ധിച്ച മുന്‍മന്ത്രി ജി സുധാകരന്റെ പ്രസ്താവന വ്യക്തിപരമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്. പ്രായപരിധിയില്‍ ഇളവ് നല്‍കിയത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. എ ഡി ജി പി എം ആര് അജിത് കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. മുഖ്യമന്ത്രിയുടെ മുമ്പാകെ അന്വേഷണ റിപ്പോര്‍ട്ട് വരുമ്പോള്‍ ഒരു മുന്‍വിധിയുമില്ലാതെ തീരുമാനമുണ്ടാകും. ആ കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശരിയുടെ പക്ഷത്താണ് സര്‍ക്കാര്‍. ആരെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിനനുസൃതമായിട്ടുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ടി പി രാമകൃഷ്ണന് പറഞ്ഞു. എന്‍സിപിയിലെ മന്ത്രിമാറ്റം ഇടതുമുന്നണിയില്‍ ചര്‍ച്ചയായില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. എന്‍സിപിയിലെ പ്രശ്നം പരിഹരിക്കേണ്ടത് അവര്‍ തന്നെയാണ്. മുഖ്യമന്ത്രി തന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും രാമകൃഷ്ണന് വ്യക്തമാക്കി.






