
മലയാളികള്‍ക്ക് മാത്രമല്ല തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങി നില്ക്കുന്ന താരമാണ് പ്രിയാമണി. സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഓർത്തുവക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട് പ്രിയാമണി. അതുപോലെ തന്നെ ജന്മം കൊണ്ട് മലയാളിയാണെങ്കിലും ബോളിവുഡിന്റെ സൂപ്പര്‍നായികയായി തിളങ്ങി നില്ക്കുന്ന താരമാണ് വിദ്യാ ബാലന്. വിദ്യ ബാലനും പ്രിയാമണിയും മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരങ്ങളാണ്.
ഇരുവരും രണ്ട് വ്യത്യസ്ത ഭാഷകളിലാണ് കൂടുതല്‍ തിളങ്ങിയിട്ടുള്ളതെങ്കിലും എല്ലാ ഭാഷകളിലും രണ്ട് പേർക്കും ഒരുപോലെ ആരാധകരുണ്ട്. പക്ഷേ ഇവര്‍ രണ്ടുപേരും അടുത്ത ബന്ധുക്കളാണെന്നുള്ളത് സിനിമാ മേഖലയ്ക്ക് അകത്തും അധികം പ്രേക്ഷകര്‍ക്കും അറിയാത്ത കാര്യമാണ്.
ഇപ്പോഴിതാ താനും വിദ്യാബാലനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് പ്രിയാമണി. എന്റെയും വിദ്യാ ബാലന്റെയും മുത്തച്ഛന്മാർ സഹോദരങ്ങളാണ്. എന്നാല്‍, തങ്ങള്‍ക്ക് അങ്ങനെ കാണാൻ അവസരം ലഭിച്ചിട്ടില്ലെന്നും രണ്ട് തവണ മാത്രമാണ് തങ്ങള്‍ നേരിട്ട് കണ്ടിട്ടുള്ളതെന്നും പറയുകയാണ് പ്രിയാ മണി.
‘‘എന്റെ അച്ഛന്റെ ബന്ധത്തില്‍ നിന്നുള്ള കസിനാണ് വിദ്യാ ബാലൻ. എന്റെയും വിദ്യയുടെയും മുത്തച്ഛന്മാർ സഹോദരങ്ങളാണ്. വിദ്യയുടെ മുത്തച്ഛനാണ് അതില്‍ മൂത്തത്.
ഞങ്ങള്‍ക്ക് രണ്ട് തവണ മാത്രമാണ് കാണാൻ സാധിച്ചിട്ടുള്ളത്. ഒന്ന് ഒരു ഫിലിം ഫെയറില്‍ വച്ചാണ്. വിദ്യയാണ് എനിക്ക് അന്ന് പുരസ്കാരം സമ്മാനിച്ചത്. വിശാഖപട്ടണത്ത് വച്ചാണ് പരിപാടി നടന്നത്. എൻടിആറിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു സിനിമയില്‍ അന്നവർ അഭിനയിച്ചിരുന്നു. അവരും പുരസ്കാരം വാങ്ങാൻ എത്തിയതാണെന്നാണ് ഓർമ. അന്ന് സ്റ്റേജില്‍ വച്ചാണ് ആദ്യമായി വിദ്യയോട് സംസാരിക്കുന്നത്. വളരെ സ്ഹേത്തോടെയാണ് അവരന്ന് പെരുമാറിയത്.
പിന്നീട് ഷാരൂഖ് ഖാന്റെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ പാർട്ടിയിലാണ് വീണ്ടും ഞങ്ങള്‍ കാണുന്നത്. അന്നും ഏറെ സ്നേഹത്തോടെയാണ് പെരുമാറിയത്. വിദ്യയുമായി നേരിട്ട് ബന്ധമില്ലെങ്കിലും അവരുടെ അച്ഛനെ മുംബൈയില്‍ പോവുമ്പോഴെല്ലാം ചെന്ന് കാണാറുണ്ട്...’’ പ്രിയാമണി പറയുന്നു.






