
നിത്യഹരിതനായകനായി എന്നും പ്രേക്ഷകമനസ്സില്‍ തിളങ്ങി നില്ക്കുന്ന താരമാണ് കുഞ്ചാക്കോ ബോബന്. ചോക്ലേറ്റ് ഹീറോയായി അഭിനയം തുടങ്ങിയ താരം കാമ്പുള്ള കഥാപാത്രങ്ങള്‍ അഭിനയിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും താരം പ്രേക്ഷകമനസ്സില്‍ തിളങ്ങുകയാണ്. വില്ലനായും കരുത്തുറ്റ നായകനായും ചാക്കോച്ചന് ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
താരത്തിന്റെ ഏറ്റവും പുതിയ സിനിമ അമല്‍ നീരദിന്റെ സംവിധാനത്തില്‍ പിറക്കുന്ന ബോഗയ്ൻവില്ലയാണ്. സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത് കുഞ്ചാബോബൻ, ഫഹദ് ഫാസില്‍, ജ്യോതിർമയി എന്നിവരാണ്.
ഇപ്പോഴിതാ അമല്‍ നീരദിന്റെ ജന്മദിനത്തില് ഹൃദയസ്പര്‍ശിയായ കുറിപ്പും അമല്‍ നീരദിനൊപ്പമുള്ള ചിത്രവും പങ്കിട്ടിരിക്കുകയാണ് താരം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമല്‍ നീരദിനെ കണ്ട സംഭവം പങ്കിട്ടാണ് ചാക്കോച്ചന്റെ കുറിപ്പ്.
‘‘ഞാൻ ആദ്യമായി നിങ്ങളെ കണ്ട സംഭവം ഇപ്പോഴും ഓർക്കുന്നു, നിങ്ങൾ കാറിൽ കടന്നുപോകുന്നത് കണ്ടപ്പോള്‍ സിനിമകളിലെ ഏറ്റവും സ്റ്റൈലിഷ് ഫ്രെയിമുകൾക്ക് പിന്നിൽ ഇയാളാണെന്ന് അന്ന് ചിന്തിച്ചത് ഇപ്പോഴും മനസ്സിലുണ്ട്. വർഷങ്ങൾക്ക് ശേഷം ഞാൻ ആ മനുഷ്യന്റെ ഫ്രെയിമുകൾക്ക് മുന്നിൽ നിൽക്കുമ്പോൾ, ഇത് എനിക്ക് ഒരു സ്വപ്ന സാക്ഷാത്കാരമല്ലാതെ മറ്റൊന്നുമല്ല. സിനിമയുടെ നിർമ്മാണത്തിലും അദ്ദേഹവുമായി സഹകരിക്കുന്നതിൽ കൂടുതൽ അഭിമാനവും സന്തോഷവും തോന്നുന്നു.
സിനിമകൾ പ്രധാന ബൈൻഡിംഗ് ഫോഴ്സ് ആയിരുന്നു ഞങ്ങളുമായി വിശദീകരിക്കാനാകാത്ത ഒരു ബന്ധം ഉണ്ടെന്ന് എല്ലായ്പ്പോഴും തോന്നിയിട്ടുണ്ട്. അതിനാൽ ഇവിടെ വലിയ ഹൃദയമുള്ള മനുഷ്യന് എല്ലാ ആശംസകളും നേരുന്നു. ജീവിതത്തിലെ എല്ലാ സന്തോഷവും, ആരോഗ്യവും, ഭാഗ്യവും എന്നേക്കും...ഹാപ്പി ബര്‍ത്ത്ഡേ അമല്‍ നീരദ്...’’ എന്നാണ് അമല്‍ നീരദിനൊപ്പമുള്ള ചിത്രം പങ്കിട്ട് കുഞ്ചാക്കോ ബോബന് കുറിച്ചിരിക്കുന്നത്.






