
തന്മാത്ര എന്ന സിനിമ കണ്ടവര്‍ക്കെല്ലാം പരിചിതനാണ് അര്ജുന് ലാല്‍. മോഹന്‍ലാലിന്റെ മകനായിട്ടായിരുന്നു അര്‍ജുന്റെ വരവ്. രമേശനും ലേഖയും മനുവും എല്ലാം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തന്മാത്ര ശ്രദ്ധിക്കപ്പെട്ടെങ്കിലും അര്‍ജുനെ പിന്നീട് സിനിമകളില്‍ കണ്ടിരുന്നില്ല. ഇപ്പോഴും ആളുകള്‍ തന്നെ കാണുമ്പോള്‍ മനുവല്ലേ എന്ന് ചോദിക്കാറുണ്ടെന്ന് അര്ജുന് പറഞ്ഞിരുന്നു. സിനിമയില്‍ നിന്നും മനപ്പൂര്‍വ്വമായി ബ്രേക്കെടുത്തതായിരുന്നില്ല. ചില സിനിമകളിലൊക്കെ ഇടയ്ക്ക് അഭിനയിച്ചെങ്കിലും ഒന്നും ക്ലിക്കായില്ല. ഇടയ്ക്ക് എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സോഷ്യല്‍മീഡിയയില്‍ സജീവമായ അര്‍ജുന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. തായ്ലാന്‍ഡിലെ വെക്കേഷന് ആഘോഷത്തിന്റെ ചിത്രങ്ങളായിരുന്നു അദ്ദേഹം പങ്കുവെച്ചത്. ഭാര്യയ്ക്കൊപ്പമുള്ള ഫോട്ടോയും അര്ജുന് പങ്കുവെച്ചിട്ടുണ്ട്. താന്‍ പ്രണയത്തിലാണെന്നും മനസ് കീഴടക്കിയ ആളെ തന്നെ വിവാഹം ചെയ്യുമെന്നുമായിരുന്നു അന്ന് അഭിമുഖങ്ങളിലെല്ലാം അര്ജുന് പറഞ്ഞത്.
എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലായി 2015 ലായിരുന്നു ഫസ്ലിയും അര്‍ജുനും വിവാഹിതരായത്. ഡിഗ്രിക്ക് ഞങ്ങള്‍ ഒരേ ക്ലാസിലായിരുന്നു. പിജി ചെയ്യാനായി അവള് ബാംഗ്ലൂരിലേക്ക് പോയപ്പോള്‍ അര്‍ജുനും അതേ കോളേജില്‍ എംബിഎയ്ക്ക് ചേരുകയായിരുന്നു. സിനിമാജീവിതത്തിന് മികച്ച പിന്തുണയാണ് ഭാര്യ തന്നത്. തന്മാത്ര കണ്ട് സങ്കടപ്പെട്ട് വിളിച്ച് സംസാരിച്ചിരുന്നു.
പിജിക്ക് പഠിക്കുന്ന സമയത്ത് ഫസ്ലി തന്ന ബര്‍ത്ത് ഡേ സര്‍പ്രൈസ് എന്നും ഓര്‍ത്തിരിക്കുന്നതാണെന്നും അര്ജുന് വ്യക്തമാക്കിയിരുന്നു. ഡാന്‍സ് പരിപാടി കഴിഞ്ഞ് ഗ്രീന്റൂമിലേക്ക് പോവുന്നതിനിടയിലാണ് അവള് ബൊക്കെയുമായി വന്നത്. സിനിമയിലൊക്കെ കാണുന്ന പോലെയൊരു രംഗമായിരുന്നു അത്. അതിപ്പോഴും മനസില്‍ നിറഞ്ഞുനില്‍പ്പുണ്ട്. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തുടക്കത്തില്‍ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും പിന്നീട് വീട്ടുകാര്‍ സമ്മതിച്ചിരുന്നു. ഞാന്‍ സീരിയസാണെന്ന് മനസിലാക്കിയതോടെ വിവാഹം നടത്തുകയായിരുന്നുവെന്നും അര്ജുന് പറഞ്ഞിരുന്നു.






