റോഷന് ആന്‍ഡ്രൂസിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയായിരുന്നു ‘നോട്ട്ബുക്ക്’. ഒരു പ്ലസ് ടൂ കാലഘട്ടത്തിന്റെയും സുഹൃത്തുക്കളുടെയും കഥ പറഞ്ഞ സിനിമ നിരൂപകപ്രശംസയടക്കം നേടിയതാണ്. ഇന്നും മലയാളി പ്രേക്ഷകർക്കിടയില്‍ ചിത്രത്തിന് സ്വീകാര്യത ഏറെയാണ്. പാർവതി തിരുവോത്ത്, റോമ, മരിയ റോയ് തുടങ്ങിവർ കേന്ദ്രകഥാപത്രങ്ങളായെത്തിയ ചിത്രത്തില്‍ കന്നഡ താരം സ്കന്ദ അശോകായിരുന്നു ഒരു പ്രധാന വേഷം ചെയ്തത്.
ഇപ്പോഴിതാ നോട്ടുബുക്ക് സെറ്റിലെ ഒരു തമാശ നിറഞ്ഞ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സ്കന്ദ അശോക്. പാർവതി തിരുവോത്തുമായി ബന്ധപ്പെട്ട കാര്യമാണ് താരം പങ്കുവച്ചത്. പാർവതി അടുത്ത ഐശ്വര്യ റായ് ആകുമെന്ന് ഉറപ്പാണെന്ന് തമാശ പറയാറുണ്ടായിരുന്നു എന്നാണ് താരം പറഞ്ഞത്.
‘‘സെറ്റില്‍ ബോളിവുഡ് ദിവയെ പോലെയായിരുന്നു പാർവതി. ബോളിവുഡ് അഭിനേതാക്കളുടെ രീതിയില്‍, അതേ ഉച്ചാരണത്തിലായിരുന്നു പാര്‍വ്വതി സംസാരിക്കുക. പാർവതി അടുത്ത ഐശ്വര്യ റായ് ആകുമെന്ന് ഉറപ്പാണെന്ന് തമാശ പറയാറുണ്ട്. ചിത്രത്തില്‍ ക്ലൈമാക്സില്‍ പുതുവത്സര രാവില്‍ സാറയും പൂജയും വേലി ചാടി ഓടുന്ന ഒരു സീനുണ്ട്. ആദ്യ ടേക്കില്‍ പാർവതി വീണു. അപ്പോള്‍ ‘എന്റമ്മേ’ എന്ന് നിലവിളിച്ചു പോയി. നിനക്ക് വേദനിക്കുമ്പോൾ, നേരത്തെ ഉപയോഗിച്ചിരുന്ന ഉച്ചാരണം മറന്നു പോയി അല്ലേ എന്ന് പറഞ്ഞു ഞങ്ങള്‍ അവളെ ഒരുപാട് കളിയാക്കി... നോട്ട്ബുക്ക് അഭിനേതാക്കളുമായി ഞാൻ ഇപ്പോള്‍ അടുപ്പം ഇല്ലെങ്കിലും ചിത്രീകരണ വേളയില്‍ അവർ പങ്കിട്ട സൗഹൃദം എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്. ആദ്യ ചിത്രത്തിലൂടെ ആഴത്തിലുള്ള ഒരു കഥാപത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇപ്പോഴും ചിത്രത്തിലെ പാട്ടുകളും സീനുകളും എല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ ഏറ്റെടുക്കുന്നത് കാണുമ്പോഴും വലിയ സന്തോഷം...’’ സ്കന്ദ അശോക് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

Comments