
സിക്കിം തലസ്ഥാനമായ ഗാങ്ടോക്കില്‍ കരസേനാ കമാന്‍ഡര്‍മാരുടെ യോഗത്തിന്റെ ആദ്യഘട്ടം സമാപിച്ചു. ഇതാദ്യമായാണ് ദില്ലിക്ക് പുറത്ത് ആര്‍മി കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സ് ചേരുന്നത് .
പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് യോഗത്തെ അഭിസംബോധന ചെയ്തു. രണ്ടാം ഘട്ടം യോഗം ഈമാസം 28, 29 തീയതികളില്‍ ദില്ലിയിൽ ചേരും.
യോഗത്തിൽ പുതിയ സുരക്ഷവെല്ലുവിളികൾ ഉള്‍പ്പെടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ചയാകും.






