
നടി മറീന മൈക്കിളിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സാരിയില്‍ അതീവഗ്ലാമറസായി നടി പ്രത്യക്ഷപ്പെടുന്നു. ശാം മുരളിയാണ് ഫോട്ടോഗ്രാഫര്‍.
മോഡലും നടിയുമായ മറീന വായ് മൂടി പേസവവും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. മുംബൈ ടാക്സി, അമര്‍ അക്ബര്‍ അന്തോണി, ഹാപ്പി വെഡ്ഡിങ് തുടങ്ങി നിരവധി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു.
കമല്‍ സംവിധാനം ചെയ്ത വിവേകാനന്ദന് വൈറലാണ് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. ബിഹൈന്‍ഡ് ആണ് നടിയുടെ പുതിയ പ്രോജക്ട്.






