
അഭിനയത്തില്‍ മാത്രമല്ല ഫാഷനിലും താന്‍ പിന്നിലല്ല എന്ന് തെളിയിച്ചിരിക്കുകയാണ് പ്രിയപ്പെട്ട നടി അപര്‍ണ ബാലമുരളി.തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അപര്‍ണ പങ്കുവെച്ചിരിക്കുന്ന പടങ്ങളാണ് ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.
ഐവറി നിറത്തിലുള്ള ഗ്ലിറ്ററിങ് ഷരാര ഔട്ട്ഫിറ്റാണ് താരം അണിഞ്ഞിരിക്കുന്നത്. നെറ്റ് മെറ്റീരിയലിലുള്ള ടോപ്പും പലാസോ മോഡലിലുള്ള പാന്റ്സും ചേരുന്നതാണ് ഈ ഔട്ട്ഫിറ്റ് സെറ്റ്.ഷവിത അനൂജിന്റെയാണ് വസ്ത്ര കളക്ഷനില്‍ നിന്നുള്ളതാണ് ഈ ഇന്റോ വെസ്റ്റേണ്‍ ഔട്ട്ഫിറ്റ്.
കല്ലുകള്‍ പതിപ്പിച്ച സില്‍വര്‍ നിറത്തിലുള്ള കമ്മലുകളും മോതിരവും മാത്രമാണ് അക്സസറിയായി അണിഞ്ഞിരിക്കുന്നത്. ബ്യൂട്ടിഫുള്‍, ക്യൂട്ട് എന്നിങ്ങനെ ധാരാളം ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.






