
ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ, ദൂരം കുറഞ്ഞ കൊമേഴ്സ്യല്‍ വിമാനയാത്രയ്ക്ക് വെറും ഒന്നര മിനിറ്റിറ്റ് മാത്രമാണുളളത് . ഒരു സ്കോട്ടിഷ് വിമാനമാണ് വെറും 2 മിനിറ്റിയ്ക്ല് താഴെ സമയം കൊണ്ട് യാത്ര പൂര്‍ത്തിയാക്കുന്നത്.
ലോഗന്‍എയര്‍ വിമാന കമ്പനിയുടെ ഈ സര്‍വീസ് വെസ്റ്റ്റേയിലെ ഓക്നി ഐലന്‍ഡിനെയും പാപ വെസ്റ്റ്റേയെയും ബന്ധിപ്പിക്കുന്നതാണ്. 2.7 കിലോമീറ്ററില്‍ താഴെ മാത്രമാണ് ദൂരം. ശരാശരി ഒരു മിനിറ്റ് 14 സെക്കന്‍ഡാണ് ഈ യാത്രയ്ക്ക് വേണ്ടത്. അതേസമയം നല്ല കാലാവസ്ഥയാണെങ്കില്‍ വെറും 47 സെക്കന്‍ഡില്‍ ഈ യാത്ര പൂര്‍ത്തിയാക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെയുള്ള റെക്കോര്‍ഡ് സമയം 53 സെക്കന്‍ഡാണ്. പൈലറ്റ് സ്റ്റുവര്‍ട്ട് ലിങ്ക്ലാറ്റര് പറത്തിയപ്പോഴാണ് ഈ റെക്കോര്‍ഡ്. വെള്ളത്തിന് മുകളിലൂടെ 1.7 മൈല്‍ ദൂരം താണ്ടി വേണം ലക്ഷ്യസ്ഥാനത്തെത്താൻ.
സ്കോട്ലന്ഡിലാണ് ഓക്നി. 1967-ലാണ് സര്‍വീസ് ആരംഭിച്ചത്. ശനിയും ഞായറുമൊഴികെ എല്ലാദിവസവും രണ്ട് ഭാഗത്തേക്കും വിമാന സര്‍വീസുണ്ട്. ശനിയാഴ്ചകളില്‍ വെസ്റ്റ്രേയില്നിന്ന് പാപ വെസ്റ്റ്രേയിലേക്കും ഞായറാഴ്ച തിരിച്ചും മാത്രമാണ് സര്‍വീസുള്ളത്. വിദ്യാര്‍ത്ഥികളുടെയും ജോലിക്കാരുടെയും ട്രാന്സ്പോര്ട്ടേഷനായാണ് രണ്ട് ഐലന്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ സര്‍വീസ് പ്രധാനമായും ഉപയോഗിക്കുന്നത്. വിനോദസഞ്ചാരികളും ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്രയെന്ന സവിശേഷത ഉള്ളതിനാല്‍ ഈ സര്‍വീസ് പ്രയോജനപ്പെടുത്താറുണ്ട്.






