ബോഗയ്ന്‍വില്ല ട്രെയിലർ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബോഗയ്ന്‍വില്ല. പ്രേക്ഷക മനസ്സുകളിൽ നൂറായിരം ചോദ്യങ്ങൾ ഉയർത്തിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ സ്തുതി എന്ന ഗാനം സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മഹാരാജാസ് കോളേജില്‍ തകർപ്പൻ നൃത്തച്ചുവടുകള്‍ ചെയ്യുകയാണ് കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിയും. സ്തുതി എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇവര്‍ രണ്ടാളും കിടിലന്‍ നൃത്തച്ചുവടുകള്‍ വച്ചത്. ചിത്രത്തിലെ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, വീണ നന്ദകുമാർ, ശൃന്ദ, സംഗീത സംവിധായകൻ സുഷിൻ ശ്യം എന്നിവരാണ് കോളേജിലെത്തിയത്. കോളേജിലെ ഫിലിം ക്ലബിന്റെ ഉദ്ഘാടനത്തിനും ബോഗയ്ൻവില്ലയുടെ പ്രമോഷന്റെ ഭാഗമായുമാണ് താരങ്ങള്‍ കോളേജിലെത്തിയത്.
ജ്യോതിര്‍മയിയുടെയും സുഷിൻ ശ്യാമിന്റെയും കുഞ്ചാക്കോ ബോബന്റെയും ലൈവ് പെർഫോർമൻസാണ് കോളജ് സ്റ്റുഡന്‍സ് കണ്ടത്. ആര്‍പ്പുവിളികളും കൈയടികളും ഒപ്പം നൃത്തം ചെയ്തുമൊക്കെയാണ് വിദ്യാര്‍ത്ഥികള്‍ താരങ്ങളെ വരവേറ്റത്.
വിദ്യാർത്ഥികളെ ആവേശം കൊള്ളിച്ചുകൊണ്ടായിരുന്നു താരങ്ങളുടെ നൃത്തച്ചുവടുകള്‍. സദസിലുണ്ടായിരുന്ന വിദ്യാർത്ഥികളെ വേദിയിലേക്ക് വിളിച്ച് അവരെ ഡാൻസ് പഠിപ്പിക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോയും വൈറലാകുന്നുണ്ട്. ‘‘ഒരുപാട് കലാ പ്രതിഭകള്‍ പഠിച്ച് വളർന്ന ഇടമാണിവിടെയെന്നും ബോഗയ്ൻവില്ല ടീമിന്റെ വിളംബര യാത്ര മഹാരാജാസ് കോളേജിന്റെ രാജകീയ വേദിയില്‍ തുടങ്ങാൻ സാധിച്ചതില്‍ സന്തോഷമുണ്ട്...’’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമായ ബോഗയ്ൻവില്ലയിലെ സ്തുതി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ക്രിസ്ത്യൻ സമൂഹത്തിന്റെ വിശ്വാസത്തെ ഹനിക്കുന്ന ഗാനമാണെന്ന് ചൂണ്ടിക്കാട്ടി സിറോ മലബാർ സഭ പരാതിയുമായി രംഗത്തെത്തിയിരുന്നു.

വാ പഠിപ്പിച്ചു തരാം മഹാരാജാസിലെ പിള്ളേരെ കളിക്കാൻ പഠിപ്പിച്ച് ചാക്കോച്ചൻ 💥😍😱 | Bougainvillea Team Visit Maharajah's College | Amal Neerad | Kunchakko Boban | Jyothirmayi | Fahadh Faasil | Veena Nandakumar | Srinda | Sharaf U Dheen
Posted by Popper Stop Malayalam on Monday, October 14, 2024
#amalneerad #bougainvillea #fahadhfaasil #ruthintelokam #kunchackoboban #fahad #Jyothirmayi #bougainvilleatrailer #trailer #amalneerad #mammootty #sushinsyam #chakochan

Comments