
മീശമാധവന് എന്ന സിനിമയിലെ ‘ചിങ്ങമാസം വന്നു ചേര്‍ന്നാല്‍....’ എന്ന ഒരൊറ്റ പാട്ടു മാത്രം മതി ജ്യോതിര്‍മയി എന്ന അഭിനേത്രിയെ പ്രേക്ഷകര്‍ ഓര്‍ക്കാന്‍. സുരേഷ് ഗോപി ചിത്രമായ ‘പൈലറ്റ്സ്’ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ദിലീപ് ചിത്രമായ ‘ഇഷ്ട’ത്തില്‍ നവ്യ നായരുടെ കസിന് സിസ്റ്ററായി എത്തിയും താരം തിളങ്ങി. മീശമാധവില് ആദ്യ അര മണിക്കൂറില്‍ താഴെ മാത്രമെ താരം ഉണ്ടായിരുന്നുള്ളൂ എന്നിരുന്നാലും രണ്ടു ഗാനരംഗങ്ങളിലൂടെ താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി.
വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത താരം പിന്നീട് ഭര്‍ത്താവും സംവിധായകനുമായ അമല്‍ നീരദിന്റെ ബോഗെയ്ൻ വില്ല എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. മലയാള സിനിമാ ലോകത്ത് അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചർച്ചയായിക്കൊണ്ടിരിക്കുന്ന തിരിച്ചു വരവ് കൂടിയായിരുന്നു താരത്തിന്റേത്. ഞ്ചാക്കോ ബോബൻ, ഫഹദ് ഫാസില്‍ എന്നിവരാണ് സിനിമയില്‍ ജ്യോതിർമയിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വർഷങ്ങളായി സിനിമാ രംഗത്ത് നിന്നും മാറി നിന്ന ജ്യോതിർമയി അഭിമുഖങ്ങളില്‍ നിന്നും ഷോകളില്‍ നിന്നും പോലും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി താരമിപ്പോള്‍ നിറഞ്ഞു നില്‍ക്കുകയാണ്.
ഇപ്പോഴിതാ തന്റെ മകനെക്കുറിച്ച് സംസാരിക്കുകയാണ് താരം. പൊതുവെ തന്റെ സ്വകാര്യ വിഷയങ്ങളെക്കുറിച്ചൊന്നും ജ്യോതിര്‍മയി സംസാരിക്കാറില്ല. അതുകൊണ്ടു തന്നെ കുടുംബത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. സിനിമാ രംഗത്ത് ഇനി സജീവമാകുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് താരം മകനെക്കുറിച്ച് സംസാരിച്ചത്.
‘‘ഞാൻ ഒരു പ്ലാനും ചെയ്യാത്ത ആളാണ്. ഇപ്പോള്‍ പ്രത്യേകിച്ചും പ്ലാൻ ചെയ്യാവുന്ന അവസ്ഥയില്‍ അല്ല. ഒരു കുഞ്ഞ് മോനുണ്ട്. മൂന്നര വയസേയുള്ളൂ. അവനെ എന്റെ അമ്മയെയും നാത്തൂനെയും നാത്തൂന്റെ നാത്തൂനെയുമൊക്കെ ഏല്‍പ്പിച്ചിട്ടാണ് സിനിമ ചെയ്തത്. ഒരു വലിയ എക്സ്റ്റെന്റഡ് ഫാമിലിയാണ് ഈ സിനിമ ചെയ്യാൻ എന്നെ വളരെയധികം സപ്പോർട്ട് ചെയ്തത്.
ഇനി തുടരെ സിനിമകള്‍ ചെയ്യുമോ എന്നെനിക്കറിയില്ല. ചെയ്യുമെന്നോ ചെയ്യില്ലെന്നോ പ്രഖ്യാപിക്കുന്നില്ല. എല്ലാം ഒത്ത് വരികയാണെങ്കില്‍ ചെയ്യും. മോന്റെ കാര്യങ്ങളും സിനിമയുടെ കഥയും ടീമുമെല്ലാം ഒത്ത് വരുമ്പോള്‍ ചെയ്യാമെന്നാണ് തീരുമാനം...’’ താരം പറയുന്നു. അടുത്തിടെ ജ്യോതിർമയിക്കൊപ്പമുള്ള കുഞ്ഞിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് നടിയുടെ മകനാണോ എന്നുള്ള ചോദ്യങ്ങള്‍ അന്ന് വന്നിരുന്നു.
അഭിമുഖത്തില്‍ അമല്‍ നീരദിന്റെ കരിയറിലെ തിരക്കുകളെക്കുറിച്ചും ജ്യോതിർമയി സംസാരിക്കുന്നുണ്ട്. ‘‘ഇയോബിന്റെ പുസ്തകത്തില്‍ അമല്‍ പ്രൊഡ്യൂസറും സംവിധായകനും ക്യാമറമാനുമായിരുന്നു. ഇത്രയും ടെൻഷനടിച്ച് അമലിനെ ഞാൻ കണ്ടിട്ടില്ല. മോനെ എല്ലാം കൂടി ചെയ്യാൻ പറ്റില്ലെങ്കില്‍ എല്ലാം എടുക്കേണ്ടെന്ന് അമലിന്റെ അമ്മ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഒരു സംവിധായകൻ അമലിന്റെയുള്ളില്‍ ശക്തമായി നില്‍ക്കുന്നുണ്ട്. ഒരുപക്ഷെ കഥ പറയാനുള്ള താല്പര്യം കൂടുതലുള്ളത് കൊണ്ടായിരിക്കും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്യുന്നത്. കുറച്ച് കഴിഞ്ഞ് റിലാക്സ് മൂഡിലേക്ക് പോകുമ്പോള്‍ സിനിമോട്ടോഗ്രഫിയിലേക്ക് ശ്രദ്ധ കൊടുത്തേക്കാം. സംവിധാനം ചെയ്യുമ്പോഴും സിനിമാട്ടോഗ്രഫിയില്‍ അമലിന് അമലിന്റേതായ കാഴ്ചപ്പാടുണ്ട്. അത് സിനിമാട്ടോഗ്രഫറോട് കണ്‍വെ ചെയ്യാറുണ്ട്....’’ ജ്യോതിര്‍മയി പറയുന്നു.
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരത്തെ ഇപ്പോള്‍ കണ്ടാല്‍ മനസ്സിലാകുകേയില്ല. താരത്തിന്റെ സോള്‍ട്ട് ആന്റ് പെപ്പർ ഹെയർസ്റ്റെെല്‍ സിനിമയിലെത്തും മുമ്പു തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലർക്കും ഇത് തങ്ങളുടെ ആ പഴയ ജ്യോതിർമയി ആണെന്ന് വിശ്വസിക്കാൻ തന്നെ സാധിച്ചിരുന്നില്ല. വ
2015 ലാണ് ജ്യോതിർമയിയും അമല്‍ നീരദും വിവാഹിതരാകുന്നത്. ഇതാദ്യമായല്ല ജ്യോതിർമയി അമല്‍ നീരദ് ചിത്രത്തില്‍ സാന്നിധ്യം അറിയിക്കുന്നത്. 2009 ല്‍ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയില്‍ ജ്യോതിർമയി ഡാൻസ് നമ്പർ ചെയ്തിരുന്നു.
അതേസമയം, ഒക്ടോബർ 17 നാണ് ബോഗെയ്ൻ വില്ല റിലീസ് ചെയ്യുന്നത്.






