
തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് മേഘ്ന സുന്ദര്‍ രാജ്. മലയാളത്തില്‍ ചുരുക്കം ചില സിനിമകളിലേ അഭിനയിച്ചിട്ടുള്ളവെങ്കിലും മേഘ്ന മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ അംഗമാണ്. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷമാണ് മേഘ്ന തെലുങ്ക് അഭിനേതാവായ ചിരഞ്ജീവി സര്‍ജയെ വിവാഹം ചെയ്തത്. വളരെ സന്തോഷകരമായി പോയ ദാമ്പത്യത്തിനിടയില്‍ ആരാധകരെയും കുടുംബാംഗങ്ങളെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ചിരഞ്ജീവിയുടെ വേര്‍പാട് സംഭവിച്ചത്.
മേഘ്ന നാലുമാസം ഗർഭിണിയായിരിക്കവേയായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണമുണ്ടായത്. അതിനു ശേഷം മേഘ്നയുടെ ലോകം തന്നെ തങ്ങള്‍ക്ക് ജനിച്ച റയാന് രാജ് സര്ജയിലേക്ക് മാറി. കുഞ്ഞിന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കിടാന്‍ തുടങ്ങി. അടുത്തിടെ വെള്ളിത്തിരയിലേക്കും ടെലിവിഷനിലേക്കുമൊക്കെ താരം മടങ്ങിയെത്തിയിരുന്നു.
ഇപ്പോഴിതാ തന്റെ എല്ലാമെല്ലാമായിരുന്നു ചിരഞ്ജീവിയുടെ ജന്മദിനത്തില് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും ചിത്രവും പങ്കിട്ടിരിക്കുകയാണ് മേഘ്ന. ‘‘എന്റെ സന്തോഷത്തിന് ജന്മദിനാശംസകൾ ... നീയാണ് എന്റെ വഴികാട്ടിയും കാവൽക്കാരനും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മേഘ്ന ചീരുവിനൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുന്നത്. എന്നും എപ്പോഴും ചീരുവാണ് തന്റെ ലോകമെന്നും മേഘ്ന പറയാറുണ്ട്. ചീരുവുമായി ബന്ധപ്പെട്ട എല്ലാ വിശേഷദിവസങ്ങളും മേഘ്ന സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.






